മീനങ്ങാടി സ്കൂളിലെ വിനോദയാത്രാ വിവാദം; പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ
മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആണ് സ്റ്റേ അനുവദിച്ചത്. ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്രയ്ക്ക് പോയതെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ വാദം.
ഇക്കഴിഞ്ഞ ഞായറാഴ്ച 133 കുട്ടികളെയും കൊണ്ട് ഹൈദരാബാദിൽ വിനോദയാത്രയ്ക്ക് പോയി മടങ്ങുന്നതിനിടെയാണ് വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പിടിഎ … Read the rest
















