
പുൽപ്പള്ളി;
കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന കായിക മേളയിൽ കരാട്ടെ മത്സരത്തിൽ
വെങ്കല മെഡൽ കരസ്ഥമാക്കി പുൽപ്പള്ളിയുടെ അഭിമാനമായി ആര്യനന്ദ ബിജു.

കഴിഞ്ഞ 10 വർഷമായി പുൽപ്പള്ളി അലൻ തിലക് കരാട്ടെ സ്കൂളിൽ സെൻസായി പി.വി. സുരേഷിന്റെ ശിക്ഷണത്തിലാണ് ആര്യനന്ദ കരാട്ടെ അഭ്യസിക്കുന്നത്.
പുൽപ്പള്ളി,വേലിയമ്പം വരിക്കോടൻ വീട്ടിൽ ബിജു – ഷെമിന ദമ്പതികളുടെ ഇളയ മകളാണ് ഈ മിടുക്കി.
പുൽപ്പള്ളി വിജയാ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ദേവനന്ദ ബിജുവാണ് സഹോദരി.
സംസ്ഥാന തലത്തിൽ തിളങ്ങി നാടിന് അഭിമാനമായ ആര്യനന്ദയെ സ്കൂൾ അധികൃതരും
കായികപ്രേമികളും അഭിനന്ദിച്ചു.








