
കൽപറ്റ:മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണം നേടി സുദർശന രാജൻ. 70 കിലോ വിഭാഗത്തിൽ ഇടത് വലത് കൈ മത്സരങ്ങളിൽ ആണ് സുദർശന സ്വർണം നേടിയത്. ഓൾ ഇന്ത്യാ യൂണിവേഴ്സിറ്റി ആം റസ്ലിങ്ങ് മത്സരങ്ങൾക്കുള്ള കാലിക്കറ്റ് സർവകലാശാല ടീമിലേക്കും സെലക്ഷൻ ലഭിച്ചിട്ടുണ്ട്. മുള്ളൻകൊല്ലി സ്വദേശികളായ പി. എൻ.രാജൻ്റെയ്യം പുഷ്പകുമാരിയുടെയും മകളാണ് ബത്തേരി സെൻ്റ് മേരീസ് കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയായ സുദർശന. കോളേജ് കൗൺസിലും മാനേജ്മെൻറ്റും സുദർശനയുടെ നേട്ടത്തിൽ അഭിനന്ദിച്ചു.








