ഇരുളില്ലാത്ത നാളേക്ക് നേർവഴി’: ജി.എച്ച്.എസ് ഇരുളത്ത് വിമുക്തി സെമിനാർ സംഘടിപ്പിച്ചു.

  • Wayanad
  • October 30, 2026
  • 0 Comments

 

വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരുളം ഗവൺമെന്റ് ഹൈസ്കൂളിൽ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ‘നേർവഴി’ സെമിനാർ സംഘടിപ്പിച്ചു

. ലോക സമ്പാദ്യ ദിനത്തിൽ ഒത്തുകൂടിയ വിദ്യാർത്ഥികൾക്കായി തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു പരിപാടി ഒരുക്കിയത്.

സ്ഥിരം പ്രഭാഷണങ്ങൾക്ക് അപ്പുറം കുട്ടികളുടെ സംശയങ്ങൾക്കും ചിന്തകൾക്കും മറുപടി നൽകുന്ന ഒരു തുറന്ന സംവാദ വേദിയായി സെമിനാർ മാറി.

എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം വിഷയാവതരണം നടത്തികൊണ്ട് വിദ്യാർത്ഥികളുമായി സംവദിച്ചു.

പണത്തേക്കാൾ ഒരാൾ സൂക്ഷിച്ചുവെക്കേണ്ട ഏറ്റവും വലിയ സമ്പാദ്യം സ്വന്തം ആരോഗ്യവും ജീവിതവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മൊബൈൽ ഫോണിന്റെ അമിതോപയോഗത്തിൽ നിന്നും തെറ്റായ ലഹരി കൂട്ടുകെട്ടുകളിൽ നിന്നും അകന്നുനിന്ന്, കായിക-സർഗ്ഗാത്മക മേഖലകളിൽ കഴിവ് തെളിയിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ നാപ്പള്ളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ വി.വി. ജോസ്, അശ്വതി വയലാട്ട്, പി. ഹേമ, സി.കെ. സജിമോൾ, ആന്റി നാർകോട്ടിക് ക്ലബ്ബ് വളണ്ടിയർ ലീഡർമാരായ അലീന വിൽസൺ, മുഹമ്മദ് ഇർഫാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പരിപാടിക്ക് രജീഷ് കൂനേരി സ്വാഗതവും സി.വി. ഷജിൽ നന്ദിയും പറഞ്ഞു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.

  • More to Read

    പ്ലാന്റ് ജീനോം സേവിയർ ദേശീയ പുരസ്‌കാരം ശ്രീ. സൂരജിന്
    • October 30, 2026

      ബത്തേരി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ മാതമംഗലം, ചിറക്കമ്പം സ്വദേശിയായ സൂരജിന് ദേശീയ പുരസ്‌കാരം. കാർഷിക വിളകളുടെ ജനിതക വൈവിധ്യവും അപൂർവമായ വിത്തിനങ്ങളും സംരക്ഷിക്കുന്ന കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള PPV&FRA നൽകുന്ന ദേശീയ പുരസ്‌കാരമാണ് പ്ലാന്റ് ജീനോം സേവിയർ അവാർഡ്. രാഷ്ട്രപതി…

    Continue reading
    ഡോക്ടറേറ്റ് ലഭിച്ചു 
    • October 30, 2026

      വയനാട് ജില്ലയിലെ മനുഷ്യ വന്യജീവി സംഘർഷങ്ങളുടെ പെരുമാറ്റ ശാസ്ത്രം എന്ന വിഷയത്തിൽ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും പരിസ്ഥിതി ശാസ്‌ത്രത്തിൽഡോക്ടറേറ്റ് നേടി ഷജ്ന. എ . നിലവിൽ വനം വകുപ്പിൽകണ്ണൂർ വിജിലൻസ് ഡി. എഫ്. ഒ ആണ്. ബത്തേരി ഡി.വൈ.എസ്.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി