പ്ലാന്റ് ജീനോം സേവിയർ ദേശീയ പുരസ്‌കാരം ശ്രീ. സൂരജിന്

  • Wayanad
  • October 30, 2026
  • 0 Comments

 

ബത്തേരി

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ മാതമംഗലം, ചിറക്കമ്പം സ്വദേശിയായ സൂരജിന് ദേശീയ പുരസ്‌കാരം. കാർഷിക വിളകളുടെ ജനിതക വൈവിധ്യവും അപൂർവമായ വിത്തിനങ്ങളും സംരക്ഷിക്കുന്ന കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള PPV&FRA നൽകുന്ന ദേശീയ പുരസ്‌കാരമാണ് പ്ലാന്റ് ജീനോം സേവിയർ അവാർഡ്. രാഷ്ട്രപതി സമ്മാനിക്കുന്ന ഈ പുരസ്‌കാരം രാജ്യത്തെ കാർഷിക മേഖലയിൽ ലഭിക്കുന്ന അഭിമാനകരമായ അംഗീകാരങ്ങളിലൊന്നാണ്.

വിവിധയിനം പച്ചക്കറികളുടെയും മറ്റു വിളകളുടെയും വിത്തുകൾ ശേഖരിച്ച് സംരക്ഷിക്കുകയും അവയുടെ വൈവിധ്യം നിലനിർത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് ശ്രീ സൂരജിന് ഈ അംഗീകാരം ലഭിച്ചത്. ഇത് പണത്തേക്കാൾ മൂല്യമുള്ള, വർഷങ്ങളായുള്ള ഈ യുവ കർഷകന്റെ കാർഷിക പ്രവർത്തനങ്ങൾക്കും വിത്തുസംരക്ഷണത്തിനും ലഭിച്ച ദേശീയ അംഗീകാരമാണ്. സുരേഷ് നമ്പൂതിരിയുടെയും ഉഷയുടെയും മകനാണ്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കുന്ന ഈ അവാർഡ് വരുന്ന മാസം പന്ത്രണ്ടാം തിയ്യതി ന്യൂ ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ശ്രീ സൂരജ് ഏറ്റുവാങ്ങും. നമ്മുടെ പഞ്ചായത്തിന്റെ അഭിമാനമായി മാറിയ സൂരജിന് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.

  • More to Read

    ഇരുളില്ലാത്ത നാളേക്ക് നേർവഴി’: ജി.എച്ച്.എസ് ഇരുളത്ത് വിമുക്തി സെമിനാർ സംഘടിപ്പിച്ചു.
    • October 30, 2026

      വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരുളം ഗവൺമെന്റ് ഹൈസ്കൂളിൽ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ‘നേർവഴി’ സെമിനാർ സംഘടിപ്പിച്ചു . ലോക സമ്പാദ്യ ദിനത്തിൽ ഒത്തുകൂടിയ വിദ്യാർത്ഥികൾക്കായി തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു പരിപാടി ഒരുക്കിയത്. സ്ഥിരം…

    Continue reading
    ഡോക്ടറേറ്റ് ലഭിച്ചു 
    • October 30, 2026

      വയനാട് ജില്ലയിലെ മനുഷ്യ വന്യജീവി സംഘർഷങ്ങളുടെ പെരുമാറ്റ ശാസ്ത്രം എന്ന വിഷയത്തിൽ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും പരിസ്ഥിതി ശാസ്‌ത്രത്തിൽഡോക്ടറേറ്റ് നേടി ഷജ്ന. എ . നിലവിൽ വനം വകുപ്പിൽകണ്ണൂർ വിജിലൻസ് ഡി. എഫ്. ഒ ആണ്. ബത്തേരി ഡി.വൈ.എസ്.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി