സുൽത്താൻബത്തേരി സബ്ജില്ലാ യുവജനോത്സവം എം എൽ എയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.

  • General
  • October 30, 2026
  • 0 Comments

 

 

പുൽപ്പള്ളി വിജയ ഹൈസ്കൂളിൽ വച്ച് നടക്കുന്ന സുൽത്താൻബത്തേരി സബ്ജില്ലാ യുവജനോത്സവത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് എം.എൽ.എ.യുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് യോഗത്തിൽ അധ്യക്ഷത സ്ഥാനം വഹിച്ചു.
സുൽത്താൻബത്തേരി നിയോജകമണ്ഡലം എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.
മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളും ഒരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്. ദിലീപ് കുമാർ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് മുരിയൻകാവിൽ, പൂതാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. ലാലു എന്നിവർ സംസാരിച്ചു.
പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക്-പഞ്ചായത്ത് മെമ്പർമാർ, സതി ടീച്ചർ, എച്ച്.എം. ഷൈനി ജേക്കബ്, എൻ.യു. ഉലഹന്നാൻ, പി.ഡി. ജോണി, ബാബു നമ്പുടാകം, കുര്യൻ മാസ്റ്റർ, ബാബു പ്രണവം, മോഹൻദാസ് മാസ്റ്റർ യോഗത്തി ൽ പങ്കെടുത്തു .മേള വൻ വിജയമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

 

 

 

  • More to Read

    സുദർശനയ്ക്ക് ഇരട്ട സ്വർണം
    • October 30, 2026

      കൽപറ്റ:മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണം നേടി സുദർശന രാജൻ. 70 കിലോ വിഭാഗത്തിൽ ഇടത് വലത് കൈ മത്സരങ്ങളിൽ ആണ് സുദർശന സ്വർണം നേടിയത്. ഓൾ ഇന്ത്യാ യൂണിവേഴ്സിറ്റി ആം റസ്ലിങ്ങ്…

    Continue reading
    സ്കൂളിന് സമീപത്തെ കടയിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടി
    • October 30, 2026

      പനമരം: പനമരം ഗവ. എൽ.പി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന അത്താണിക്കൽ സ്റ്റോറിൽ നിന്നും കേന്ദ്ര പുകയില നിയന്ത്രണ നിയമം ലംഘിച്ച് വില്പനയ്ക്കുവെച്ച പുകയില ഉത്പന്നങ്ങൾ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ പിടികൂടി. സ്കൂളിന്റെ 91.4 മീറ്റർ പരിധിക്കുള്ളിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി