
പുൽപ്പള്ളി : ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023 – 26 ബാച്ച് വിദ്യാർത്ഥികളുടെ ബിരുദ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചു.
കൽപ്പറ്റ ഗവണ്മെന്റ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോക്ടർ അനൂപ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വി.ടി സത്യൻ അധ്യക്ഷത വഹിച്ചു.മാനേജർ കെ. ആർ ജയറാം മുഖ്യ പ്രഭാഷണം നടത്തി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി. എ സോഷ്യോളജി പരീക്ഷയിൽ ആറാം റാങ്ക് നേടിയ അക്ഷയ പ്രദീപിനെ ആദരിക്കുകയും എല്ലാ വിദ്യാർത്ഥികൾക്കും ബിരുദ സർട്ടിഫിക്കറ്റുകൾ സമ്മാനിക്കുകയും ചെയ്തു.
കോളേജ് വൈസ് പ്രിൻസിപ്പാൾ നിതിൻ കെ മാത്യു, സ്റ്റാഫ് സെക്രട്ടറി ബിൻസി മാത്യൂ, അധ്യാപകരായ എൻ. എൻ ചന്ദ്രബാബു, പി കെ ലിസ്സി, മേഘ രവീന്ദ്രൻ, കെ. ആർ രാഗി, ഇ. എസ് മിനി, കെ. കെ അതുല്യ, കെ. ജെ ജയസൂര്യ, അമല ജോയ്, മെറിൻ ജോസ്, വിദ്യാർത്ഥികളായ പി. ഡി സായൂജ്, മുഹമ്മദ് അജ്നാസ്, ഫെബിൻ സജി, നിഹ കാസിം, പി. എം മുഫീദ്,അക്ഷയ്, പി.എസ് ആദിത് ലാൽ, അലൻ ബിജു എന്നിവർ സംസാരിച്ചു.








