ലീഗ് നിവേദനം നൽകി

  • General
  • October 30, 2026
  • 0 Comments

 

 

പടിഞ്ഞാറത്തറ : വയനാട് ജില്ലയിലെ ചുരം യാത്ര പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി 1994ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബാവയുടെ അധ്യക്ഷതയിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻതുടക്കം കുറിച്ച വയനാട്ടിലെ പ്രധാന ചുരം ബദൽ പാതയായ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാത എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടു വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് നിവേദനം നൽകി. പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട് എത്താൻ ഏതാണ്ട് ചുരുങ്ങിയ കിലോമീറ്റർ മാത്രമുള്ള ബദൽ പാതയ്ക്ക് നിലവിൽ വലിയ ഹെയർപിൻ വളവുകളോ കയറ്റമോ ചെരിവുകളോ ഒന്നുമില്ല. പാതയുടെ പടിഞ്ഞാറത്തറ ഭാഗത്തുള്ള ഏതാണ്ട് 7 കിലോമീറ്റർ ഭാഗവും പൂഴിത്തോട് ഭാഗത്തുള്ള ഏതാണ്ട് 7 കിലോമീറ്റർ ഭാഗവും പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കി വരുന്ന ഭാഗം വന മേഖല ആയതിനാൽ അവിടെ പ്രവൃത്തികൾ ഒന്നും നടന്നിട്ടില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് ഇതിന് കാരണം. കഴിഞ്ഞ സർക്കാർ ബദൽ പാതയുടെ സർവേ പൂർത്തീകരിക്കുന്നതിന് വേണ്ടി ഒന്നരക്കോടി രൂപ അനുവദിക്കുകയും വനം പൊതുമരാമത്ത് റവന്യു പഞ്ചായത്ത് വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സർവ്വേ നടപടികൾ പൂർത്തിയാക്കുകയും പാതയുടെ മുഴുവൻ വിവരങ്ങളും അടങ്ങിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ് .റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പാതയുടെ ഡി പി ആർ തയ്യാറാക്കുകയും ചെയ്തതാണ്.പാതയുടെ പൂർത്തീകരണത്തിന് ഏതാണ്ട് 500 കോടി രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന വയനാട്ടിലെ ഏറ്റവും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന ഏക ബദൽ പാതയാണ് പടിഞ്ഞാറത്തറ പൂ ഴിത്തോട് ചുരം ബദൽ പാത. ബദൽ പാതയുടെ പൂർത്തീകരണത്തിന് സർക്കാർ മുൻകൈയെടുക്കണം എന്നും പുതിയ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷ ഉണ്ടെന്നും ഉടൻ പാത യാഥാർഥ്യമാക്കി വയനാടിന്റെ ചുരം യാത്ര പരിഹാരത്തിന് നടപടികൾ കൈക്കൊള്ളണമെന്നും വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രിയോട് ആവശ്യപ്പെട്ടു. വയനാട് ജില്ലക്ക് അകത്തുള്ള വന മേഖലയിലെ സർവ്വേ നടപടികൾ പൂർത്തിയായതാണ്. ഇനി കോഴിക്കോട് ജില്ലയിലെ വനമേഖലയിലെ സർവേ നടപടികളാണ് പൂർത്തിയാക്കാൻ ഉള്ളത്. സർവേ നടപടികൾ ആരംഭിക്കുന്നതിന് നവംബർ മാസം ആദ്യവാരത്തിൽ വനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രി തല മീറ്റിങ് തിരുവനന്തപുരത്ത് ചേരുമെന്നും പാത യാഥാർഥ്യമാക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുസ്ലിം ലീഗ് നേതാക്കൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉറപ്പു നൽകി മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി മുഹമ്മദ് ഭാരവാഹികളായ റസാഖ് കൽപറ്റ, എം മുഹമ്മദ് ബഷീർ, ഹാരിസ് കണ്ടിയൻ, മണ്ഡലം ഭാരവാഹികളായ സലീം മേമന , എം എ അസൈനാർ, സി കെ ഹാരിഫ് അവറാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.

  • More to Read

    ‘കതിര്’ കാർഷിക ക്ലബ്ബ് ഉദ്ഘാടനം നടത്തി
    • October 29, 2026

      ബത്തേരി: സർവജന സ്കൂളിൽ ‘കതിര് ‘ കാർഷിക ക്ലബ്ബ് ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനായി സംസ്ഥാന കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ കതിര്…

    Continue reading
    ജി.എച്ച്.എസ്.എസ് മൂലങ്കാവിൽ ഡിജിറ്റൽ സ്ക്വയറിന് തുടക്കമായി.
    • October 29, 2026

      മൂലങ്കാവ് :സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ, തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഐടി വിദ്യാഭ്യാസ പദ്ധതി ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി