സ്കൂൾ വിനോദയാത്രയ്ക്കിടെ മദ്യപിച്ച പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റിനുമെതിരെ കർശന നടപടിവേണം: എസ്എഫ്ഐ

  • Wayanad
  • October 29, 2026
  • 0 Comments

 

കൽപ്പറ്റ:മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിന്റെ വിനോദയാത്രയ്ക്കിടെ മദ്യപിച്ച പ്രിൻസിപ്പൽ ഷിബി കൃഷ്ണൻ, പിടിഎ പ്രസിഡന്റ് എസ് ഹാജിസ് എന്നിവർക്കെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട അധ്യാപകരും രക്ഷിതാക്കളുടെ പ്രതിനിധികളും ചേർന്ന് വിനോദയാത്ര മദ്യപാന ഉത്സവമാക്കിയത് അംഗീകരിക്കാൻ കഴിയില്ല. മുൻപും വിദ്യാർത്ഥിയുടെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഷിബി കൃഷ്ണനെതിരെ ഗുരുതരമായ ആരോപണമുണ്ട്. ഇത്തരം കുറ്റകരമായ പ്രവണതകൾ കാണിക്കുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.വിനോദയാത്രാ വേളയിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയാകുന്ന രീതിയിലാണ് പെരുമാറിയത്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളാൻ വിദ്യാഭ്യാസ വകുപ്പും പൊലീസും തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് എസ്എഫ്ഐ നേതൃത്വം നൽകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

  • More to Read

    മാർച്ചും ധർണയും നടത്തി
    • October 29, 2026

        കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ(കെഎസ്എസ്പിയു)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. അഞ്ചുവർഷ തത്വം പാലിച്ച് 2024 ജൂലൈ ഒന്ന് പ്രാബല്യത്തിൽ പെൻഷൻ പരിഷ്‌കരിക്കുക, മുൻ സർക്കാർ ഉത്തരായ ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പങ്കാളിത്ത…

    Continue reading
    മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു ) സംസ്ഥാന പഠന ക്യാമ്പ് 2026 ഒക്ടോബർ 26,27 തിരുനെല്ലിയിൽ
    • October 28, 2026

    ……………………………………… തിരുനെല്ലി മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ citu സംസ്ഥാന പഠനക്യാമ്പ് ക്ലോവ് റിസോർട്ടിൽ citu സംസ്ഥാന അംഗം സന്തോഷ പി ഉദ്ഘാടനം ചെയ്തു. പി എൻ ഹരീന്ദ്രൻ ചെയർമാൻ സംഘാടക സമിതി സ്വാഗതം പറഞ്ഞു. എ പ്രദീപ് കുമാർ (മലബാർ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി