
ബത്തേരി: സർവജന സ്കൂളിൽ ‘കതിര് ‘ കാർഷിക ക്ലബ്ബ് ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനായി സംസ്ഥാന കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ കതിര് ‘ കാർഷിക ക്ലബ് .
ചീര, മുരിങ്ങ, വാഴ, പടവലം, ചുരക്ക, മത്തൻ, പച്ചമുളക്, കാബേജ്, കോളിഫ്ലവർ, തക്കാളി, വെണ്ട, പയർ, ബീൻസ്, വഴുതന, പപ്പായ തുടങ്ങിയ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാവുന്ന വിളകളാണ് ഈ പദ്ധതി പ്രകാരം സ്കൂളിൽ കൃഷി ചെയ്യുന്നത്.
ചടങ്ങിൽ പ്രധാനധ്യാപിക ബിജി വർഗീസ് സ്വാഗതം പറഞ്ഞു.
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഇന്ദ്രജിത്ത്, കൃഷി ഓഫീസർ ഗോകുൽ കൃഷ്ണ, പ്രിൻസിപ്പൽ പി. എ അബ്ദുൾ നാസർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ദിലിൻ സത്യനാഥ് തുടങ്ങിയവർ പങ്കെടുത്തു.
ക്ലബ് കോർഡിനേറ്റർമാരായ ലീന, നൗഷാദ് വിദ്യാർഥി പ്രതിനിധികളായ അഭൈനാഥ്, റിയാ ഷാദിയ എന്നിവർ നേതൃത്വം നൽകി.









