
നൂൽപ്പുഴ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ഹാളിൽ വച്ച് മാനസീകാരോഗ്യ പദ്ധതിയുടെ ഭാഗമായി ആനന്ദം ക്യാമ്പയിൻ സംഘടിപ്പിച്ചു. ശ്രീമതി അഖില എബി അദ്ധ്യക്ഷയായ പരിപാടി ശ്രീമതി ജയ എം.കെ (പഞ്ചായത്ത് പ്രസിഡണ്ട് ) ഉദ്ഘാടനം ചെയ്തു. മാനസീകാരോഗ്യ പദ്ധതിയെ കുറിച്ച് ജില്ലാ മാനസീകാരോഗ്യ കേന്ദ്രത്തിലെ സോഷ്യൽ വർക്കർമാരായ ആശ പോൾ, രേഷ്മ സുരേഷ് എന്നിവർ ക്ലാസെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ നസീറ ഇസ്മയിൽ , പുഷ്പ അനൂപ്, ലളിത, മെമ്പർ സെക്രട്ടറി ശ്രീ ബിജു,CDS ഭരണസമിതി അംഗങ്ങൾ, . സപ്പോർട്ടിംഗ് ടീം അംഗങ്ങൾ, അകൗണ്ടന്റ്, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.








