മാതാ അമൃതാനന്ദമയി ദേവി മാനന്തവാടിയിൽ

  • Wayanad
  • October 26, 2026
  • 0 Comments

 

മാനന്തവാടി:ലോകാരാധ്യയായ അമ്മ മാതാ അമൃതാനന്ദമയി ദേവി മാനന്തവാടിയിലെത്തുന്നു. 2001ൽ അമ്മ പ്രാണപ്രതിഷ്ഠ നിർവഹിച്ച ബ്രഹ്മസ്ഥാനക്ഷേത്രത്തിന്റെ 25-ാം വാർഷിക മഹോത്സവത്തിന് അമ്മ മുഖ്യകർമികത്വം വഹിക്കും. 9 വർഷങ്ങൾക്ക് ശേഷമാണ് അമ്മ സന്ദർശനം നടത്തുന്നത്. മാനന്തവാടിയിലെത്തുന്ന അമ്മയെ സംഘാടകസമിതിയുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകി ആചാരവിധിപ്രകാരം സ്വീകരിക്കും.

30-ാം തീയതി രാവിലെ 10 മണിയോടെ വേദിയിലെത്തുന്ന അമ്മയെ പ്രമുഖ വ്യക്തികൾ ഹാരാർപ്പണം ചെയ്യും. തുടർന്ന് അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഇതിനു ശേഷം ഓരോരുത്തർക്കും അമ്മ നേരിട്ട് ദർശനം നൽകും.

ടോക്കൺ സമ്പ്രദായത്തിലൂടെയായിരിക്കും ദർശനം നിയന്ത്രിക്കുന്നത്. രണ്ട് ദിവസവും രാവിലെ 6.30 മുതൽ പരിപാടി നടക്കുന്ന സ്ഥലത്ത് ആളുകൾ വരുന്നതിനനുസരിച്ച് ടൈം കാർഡുകൾ ലഭിക്കുന്നതാണ്. ആദ്യമാദ്യം വരുന്നവർക്ക് ആദ്യമാദ്യം ടോക്കൺ ലഭിക്കുന്ന രീതിയിലായിരിക്കും ക്രമീകരണം. ദർശനം ആരംഭിച്ചാൽ, വേദിക്ക് ഇരുവശങ്ങളിലുമുള്ള ഡിസ്പ്ലേ ബോർഡുകളിൽ നമ്പർ പ്രദർശിപ്പിക്കുന്നതിനനുസരിച്ച് എല്ലാവർക്കും അമ്മയുടെ ദർശനം ലഭിക്കുന്നതാണ്.

പൂജകൾ

രണ്ട് ദിവസവും രാവിലെ 5.30 മുതൽ ശ്രീലളിതാ സഹസ്രനാമാർച്ചന ഉണ്ടായിരിക്കുന്നതാണ്. 30-ാം തീയതി രാവിലെ 7 മണിക്ക് രാഹുദോഷനിവാരണ പൂജയും 31-ാം തീയതി രാവിലെ 7 മണിക്ക് ശനിദോഷനിവാരണ പൂജയും ഉണ്ടായിരിക്കും. ഇതുകൂടാതെ ബ്രഹ്മസ്ഥാനക്ഷേത്രത്തിൽ ഉദയാസ്തമയ പൂജയും മറ്റ് വിശേഷാൽ പൂജകൾ ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. പൂജകൾ ചെയ്യുവാൻ താൽപര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

അമ്മയെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. വിശാലമായ പന്തലിന്റെയും മറ്റ് സൗകര്യങ്ങളുടെയും നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. അമ്മയുടെ സന്ദർശനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടന്നുവരുന്നു.

പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കും സൗജന്യമായി ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടാകും. മുഴുവൻ സമയവും കുടിവെള്ളം ഇരിപ്പിടങ്ങളിൽ തന്നെ ലഭ്യമായിരിക്കും. ഇതുകൂടാതെ കാന്റീൻ സൗകര്യങ്ങളും ലഭ്യമാണ്.

മാനന്തവാടി ബ്രഹ്മസ്ഥാന മഹോത്സവത്തിന് ശേഷം ശേഷം മൈസൂരു ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി അമ്മ യാത്ര തിരിക്കുമെന്ന് ദീക്ഷിതാമൃത ചൈതന്യ,
പൂജിതാമൃത ചൈതന്യ,
എൻ. കെ. മന്മഥൻ, പി. കെ. സുധാകരൻ മേപ്പാടി ,ഇ. കെ. ഗോപി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

  • More to Read

    കോട്ടൂരിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ അഞ്ചാമനും പിടിയിൽ
    • October 26, 2026

        അമ്പലവയൽ :ജൂലൈയിൽ ജില്ലാതിർത്തിയായ കോട്ടൂരിൽ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ കേസിൽ അഞ്ചാമനും പിടിയിൽ. ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ കൈമാറിയ മേപ്പാടി, നത്തംകുനി, ചുണ്ടേൽ തൊടിയിൽ വീട്ടിൽ സി.ആർ. അമൽ(26)നെയാണ് 25/10/2026 ന് കോട്ടയം, മാടപ്പള്ളിയിൽ നിന്ന്…

    Continue reading
    കൽപ്പറ്റയിൽ ‘നിസാർ വയനാട് ഷോ’ നവംബർ 20ന്
    • October 26, 2026

      കൽപ്പറ്റ: അന്തരിച്ച ഗായകൻ നിസാർ വയനാടിന്റെ കുടുംബത്തെ സഹായിക്കുന്നതിനു ധനസമാഹരണത്തിന് സുഹൃത്തുക്കളും കലാ-സംഗീത ആസ്വാദകരുമടങ്ങുന്ന സംഘാടക സമിതി ‘നിസാർ വയനാട് ഷോ’ നടത്തുന്നു. നവംബർ 20ന് വൈകുന്നേരം ആറിന് എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടിയെന്ന് സംഘാടക സമിതി ചെയർമാനും കണിയാമ്പറ്റ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി