
കൽപറ്റ:നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ക്ഷേമനിധി ഓഫിസ് മാർച്ച് ധർണയും നടത്തി. ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ക്ഷേമനിധി യുടെ സാമ്പത്തിക ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാർ ഏറ്റെടുക്കുക,സെസ്സ് പിരിച്ചെടുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു മാർച്ചും ധർണയും നടത്തിയത്. മാർച്ച് സിഐടിയു ജനറൽ സെക്രട്ടറി വി. വി ബേബി ഉദ്ഘാടനം ചെയ്തു. കെ സി ജബ്ബാർ, കെ വി ഹൈദ്രു, ഡി. ഷാജി, കെ വി ജുബൈർ, പ്രതീഷ് കെ, നാസർ, കുര്യാച്ചൻ എന്നിവർ സംസാരിച്ചു. എം മധു സ്വാഗതവും കെ.വാസുദേവൻ നന്ദിയും പറഞ്ഞു.








