
ചീരാൽ : ചീരാൽ നന്മ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ചന്ദ്രിക ബാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെറീന വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ. പൈലി മുഖ്യ സന്ദേശം നൽകി. വി.ഒ.ഷാജു, എൻ.എം. പൗലോസ്, സി ഡി ഒ മാരായ പി.പി.സ്കറിയ,റഷീദ ലത്തീഫ്, എന്നിവർ സംസാരിച്ചു. വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സ്നേഹ വിരുന്നോടെ സമാപിച്ചു.








