മെഡിക്കൽ കോളേജ് രാഷ്ട്രീയക്കളിക്കുള്ള ഉപകരണമാക്കരുത്: എസ്.ഡി.പി.ഐ

  • General
  • November 4, 2026
  • 0 Comments

 

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിന്റെ പേരിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് ജില്ലയുടെ ആരോഗ്യരംഗത്തെ വികസനം അട്ടിമറിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് വയനാട്ടിലെ സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി.

പുതിയ സർക്കാർ അധികാരത്തിൽ വന്നതുമുതൽ മെഡിക്കൽ കോളേജ് എവിടെ വേണമെന്ന തർക്കം ഉയർത്തിക്കൊണ്ടുവന്ന് സമ്പൂർണ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്. മാനന്തവാടിയിലോ മടക്കിമലയിലോ എന്ന തർക്കത്തിനപ്പുറം മെഡിക്കൽ കോളേജ് പൂർണ സജ്ജമായി പ്രവർത്തിക്കണമെന്നതാണ് വയനാട്ടിലെ ജനങ്ങളുടെ ആവശ്യം. രാഷ്ട്രീയ പാർട്ടികളുടെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള വേദിയായി മെഡിക്കൽ കോളേജ് വിഷയത്തെ മാറ്റുന്നത് അംഗീകരിക്കാനാവില്ല.

ഭരണകക്ഷിയായ രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ ഘടകം മടക്കിമലയിൽ മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യം ഉയർത്തുകയും ജനവികാരം എതിരാകുമെന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രാദേശിക കമ്മിറ്റികളെക്കൊണ്ട് മാനന്തവാടിയിൽ തന്നെ മെഡിക്കൽ കോളേജ് നിലനിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് രാഷ്ട്രീയ കാപട്യത്തിന്റെ പ്രകടനമാണ്. പരസ്പരവിരുദ്ധമായ ഇത്തരം നിലപാടുകളിലൂടെ വയനാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കാമെന്നത് വ്യാമോഹം മാത്രമാണ്.

ജില്ലയുടെ ചുമതലയുള്ള മന്ത്രി സിദ്ദീഖ് വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാതെ ഒളിച്ചുകളിക്കുകയാണ്. മെഡിക്കൽ കോളേജിന്റെ ഭാവിയെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും മന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയ തർക്കങ്ങൾക്കിടയിൽ സാധാരണക്കാരുടെ ചികിത്സാ അവകാശം നിഷേധിക്കപ്പെടുകയാണ്.

വയനാട്ടിലെ ജനങ്ങൾക്ക് ആവശ്യമായ വിദഗ്ധ ചികിത്സയും അത്യാധുനിക സംവിധാനങ്ങളും ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ആവശ്യത്തിന് ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ, വിദഗ്ധ വിഭാഗങ്ങൾ, ഓപ്പറേഷൻ തിയേറ്ററുകൾ, ഐ.സി.യു, അത്യാഹിത വിഭാഗം, പരിശോധനാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി മെഡിക്കൽ കോളേജിനെ പൂർണ സജ്ജമാക്കണം.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് വയനാടിന്റെ ആരോഗ്യ മേഖലയ്ക്ക് തുരങ്കം വെക്കുന്നത് അവസാനിപ്പിക്കണം. സ്ഥലം സംബന്ധിച്ച തർക്കങ്ങൾ മാറ്റിവെച്ച് മെഡിക്കൽ കോളേജിന്റെ സമ്പൂർണ പ്രവർത്തനമാണ് സർക്കാർ ഉറപ്പാക്കേണ്ടത്. വയനാട്ടുകാരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നും ജനങ്ങളുടെ ആരോഗ്യാ അവകാശത്തോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

  • More to Read

    എസ്.ഐ.ആർ ശരിയും തെറ്റും പ്രൊഫഷണൽ യൂത്ത് റൗണ്ട് ടേബ്ൾ ചർച്ച സംഘടിപ്പിച്ചു.
    • November 4, 2026

      മാനന്തവാടി: സേവ് ഡേമോക്രസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ” തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ശരിയും തെറ്റും ” എന്ന വിഷയത്തിൽ യൂത്ത് പ്രൊഫഷണൽ റൗണ്ട് ടേബ്ൾ ചർച്ച നടത്തി. മാനന്തവാടി വയനാട് സ്ക്വയർ ഹോട്ടൽ ഹാളിൽ നടന്ന ചർച്ചയിൽ യുവമോർച്ച…

    Continue reading
    പട്ടികജാതി കുടുംബങ്ങൾക്ക് ഭവന നിർമാണ ധനസഹായം: അപേക്ഷ ക്ഷണിച്ചു
    • November 4, 2026

      പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭവനരഹിത കുടുംബങ്ങൾക്കും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും സ്വന്തമായി ഭവനം നിർമിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന തനത് ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നവംബർ നവംബർ 16-നകം നൽകണം. മൂന്ന്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി