
മുട്ടിൽ : റവല്യൂഷഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ. എസ് പി ) മുട്ടിൽ ലോക്കൽ സമ്മേളനം ടൗണിൽ നടത്തിയ പ്രകടനത്തിന് ശേഷം കെ. പങ്കജാക്ഷൻ നഗറിൽ വെച്ച് കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി സമ്മേളന നഗരിയിൽ പതാക ഉയർത്തി ആർ.എസ് പി ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു . എം. കെ രാമകൃഷ്ണൻ പൊതുസമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. മനു മാനന്തവാടി മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് എടവനി , പ്രകാശൻ മാനന്തവാടി, സുലൈമാൻ ബത്തേരി, പ്രിൻസ് പുൽപള്ളി, പ്രസാദ് മാളിയേക്കൽ, സി.എം ബാലൻ പൊഴുതന , മുഹമ്മദാലി എം പരിയാരം എന്നിവർ പ്രസംഗിച്ചു








