
മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദമായതിനെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം വിദ്യാർഥികൾ.
സ്ഥലംമാറ്റ നടപടി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ റോഡ് ഉപരോധിക്കുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി.

പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വടുവഞ്ചാൽ സ്കൂളിലേക്കാണ് സ്ഥലംമാറ്റിയത്. സർക്കാർ നിർദേശം പാലിക്കുന്നതിൽ പ്രിൻസിപ്പലിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ആരോപണം നേരിട്ട പിടിഎ പ്രസിഡന്റിനെ മാറ്റാനും നിർദേശമുണ്ട്. സംഭവത്തിൽ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
ഹൈദരാബാദ് പഠനയാത്രക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ മീനങ്ങാടി സ്കൂളിന് മുന്നിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നാലെ പൊലീസ് നടത്തിയ വൈദ്യപരിശോധനയിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമായി.
മദ്യപിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തിൽ, വിനോദയാത്ര കഴിഞ്ഞ് വന്ന പ്രിൻസിപ്പലിനെ തടഞ്ഞിരുന്നു. പരിശോധനയ്ക്ക് പിന്നാലെ, സത്യം തെളിഞ്ഞെന്നും തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമാണ് ഷിവി കൃഷ്ണൻ പറഞ്ഞത്. പിന്നീട് യാത്രയിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാർഥികൾ പ്രിൻസിപ്പലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ, രക്തപരിശോധനാ ഫലം പൂർണമായി അംഗീകരിക്കാൻ ഒരു വിഭാഗം ആളുകൾ ഇപ്പോഴും തയ്യാറല്ല. സംഭവം നടന്ന് 12 മണിക്കൂർ വരെ വൈകിയാണ് രക്തസാമ്പിൾ ശേഖരിച്ചതെന്നും അതുകൊണ്ടാണ് ഫലം നെഗറ്റീവായതെന്നുമാണ് ആരോപണം.
മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദമായതിനെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം വിദ്യാർഥികൾ.
സ്ഥലംമാറ്റ നടപടി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ റോഡ് ഉപരോധിക്കുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി.
പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വടുവഞ്ചാൽ സ്കൂളിലേക്കാണ് സ്ഥലംമാറ്റിയത്. സർക്കാർ നിർദേശം പാലിക്കുന്നതിൽ പ്രിൻസിപ്പലിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ആരോപണം നേരിട്ട പിടിഎ പ്രസിഡന്റിനെ മാറ്റാനും നിർദേശമുണ്ട്. സംഭവത്തിൽ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
ഹൈദരാബാദ് പഠനയാത്രക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ മീനങ്ങാടി സ്കൂളിന് മുന്നിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നാലെ പൊലീസ് നടത്തിയ വൈദ്യപരിശോധനയിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമായി.
മദ്യപിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തിൽ, വിനോദയാത്ര കഴിഞ്ഞ് വന്ന പ്രിൻസിപ്പലിനെ തടഞ്ഞിരുന്നു. പരിശോധനയ്ക്ക് പിന്നാലെ, സത്യം തെളിഞ്ഞെന്നും തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമാണ് ഷിവി കൃഷ്ണൻ പറഞ്ഞത്. പിന്നീട് യാത്രയിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാർഥികൾ പ്രിൻസിപ്പലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ, രക്തപരിശോധനാ ഫലം പൂർണമായി അംഗീകരിക്കാൻ ഒരു വിഭാഗം ആളുകൾ ഇപ്പോഴും തയ്യാറല്ല. സംഭവം നടന്ന് 12 മണിക്കൂർ വരെ വൈകിയാണ് രക്തസാമ്പിൾ ശേഖരിച്ചതെന്നും അതുകൊണ്ടാണ് ഫലം നെഗറ്റീവായതെന്നുമാണ് ആരോപണം..








