
വൈത്തിരി കോഴിക്കോട് കാക്കൂർ, ചാലം കൊട്ട് മലയിൽ വീട്ടിൽ അബ്ദുൾ ഹാദി റിയാസ്(25), നെന്മണ്ട സ്വദേശികളായ മീത്തലെ അരയണ വീട്ടിൽ കെ.കെ നിഹാൽ (25), മാധവം വീട്ടിൽ ഗൗതം ദിനേശ് (24) എന്നിവരെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. 30.10.2026 വൈകീട്ടോടെ ലക്കിടിയിൽ പോലീസ് പട്രോളിംഗിനിടെ കെ.എൽ 76 ജി 5025 നമ്പർ വാഹനത്തിനു സമീപം നിൽക്കുകയായിരുന്ന യുവാക്കൾ പോലീസിനെ കണ്ട് തിടുക്കത്തിൽ അവിടെ നിന്ന് കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. ഇവരെ തടഞ്ഞു പരിശോധിച്ചതിൽ അബ്ദുൾ ഹാദി റിയാസിന്റെ പാന്റിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ 2.95 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുക്കുകയായിരുന്നു. വൈത്തിരി സ്റ്റേഷൻ എസ്.എച്ച്.ഒ കെ.കെ സോബിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്








