പുനരധിവാസം മന്ദഗതിയിലാക്കി സർക്കാർ ദുരന്തബാധിതരെ കൈയൊഴിയുന്നു: ബിനോയ് വിശ്വം

  • General
  • October 28, 2026
  • 0 Comments

 

 

കൽപ്പറ്റ: ടൗൺഷിപ് നിർമാണം മന്ദഗതിയിലാക്കി സർക്കാർപുഞ്ചരിമട്ടം ദുരന്തബാധിതരെ കൈയൊഴിയുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ടൗൺഷിപ് നിർമാണം വേഗത്തിൽ പൂർത്തിയാക്കുക, തുരങ്കപാത നിർമാണം പുനരാരംഭിക്കുക, ബദൽ റോഡുകൾ യാഥാർഥ്യമാക്കുക, താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, വന്യജീവി ശല്യം തടയുന്നതിന് ശാസ്ത്രീയ പദ്ധതികൾ നടപ്പാക്കുക, ജില്ലയിലെ 13 വില്ലേജുകൾ പരിസ്ഥിതി ദുർബലമായി വിജ്ഞാപനം ചെയ്യുന്നതിനെതിരേ സർക്കാർ ശക്തമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് മുൻ സർക്കാർ മാതൃകാപരമായാണ് ഇടപെട്ടത്. എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ താളം തെറ്റുന്നതാണ് കണ്ടത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ മാനിക്കുന്ന പാർട്ടിയാണ് സിപിഐ. എന്നാൽ മനുഷ്യനും പ്രകൃതിക്കും ഇടയിൽ സംഘർഷമുണ്ടാകുമ്പോൾ മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്നതിനാണ്

മുൻഗണന നൽകുന്നത്. വയനാട് അഭിമുഖീകരിക്കുന്ന യാത്രാപ്രശ്‌നത്തിന്റെ പരിഹാരത്തിന്
ബദൽപാതയും തുരങ്കപാതയും ആവശ്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സജി വർഗീസ് പ്രസംഗിച്ചു. ഹെഡ്‌പോസ്റ്റ് ഓഫിസ് പരിസരത്ത് ആരംഭിച്ച മാർച്ചിന് സംസ്ഥാന കൗൺസിൽ അംഗം പി.എം. ജോയ്, കൺട്രോൾ കമ്മിഷൻ അംഗം പി.കെ. മൂർത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ്. സ്റ്റാൻലി, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ വിജയൻ ചെറുകര, വി.കെ. ശശിധരൻ, ടി. മണി, എം.വി. ബാബു, കെ.കെ. തോമസ്, മഹിത മൂർത്തി, വി. യൂസഫ് എന്നിവർ നേത്യത്വം നൽകി.

  • More to Read

    സർക്കാർ ഫണ്ട് വിനിയോഗം അറിയാൻ പൗരന്മാർക്ക് പൂർണ അവകാശം- മുഖ്യ വിവരാവകാശ കമ്മീഷണർ
    • October 28, 2026

      സർക്കാർ ഫണ്ടുകളുടെ വിനിയോഗം എങ്ങനയെന്ന് അറിയാനുള്ള പൂർണ അവകാശം പൗരന്മാർക്കുണ്ടെന്നും അവകാശം വിനിയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരിനായർ പറഞ്ഞു. ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പൂതാടി അങ്ങാടിശ്ശേരി…

    Continue reading
    ഹാൾട്ടിങ് പെർമിറ്റ് ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു
    • October 28, 2026

      കൽപ്പറ്റ നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്ന ഹാൾട്ടിങ് പെർമിറ്റിനുള്ള ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷൻ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധനയും രജിസ്‌ട്രേഷനും നടത്തുന്നത്. ആദ്യദിനം ഒന്ന് മുതൽ 300 വരെയുള്ള നമ്പറുകളിലുള്ള…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി