സ്വകാര്യ ആശുപത്രികളുടെ ചികിത്സാക്കൊള്ളയ്ക്ക് സർക്കാർ കുടപിടിക്കരുത്; വയനാട് മെഡിക്കൽ കോളേജ് ജനങ്ങളുടെ അവകാശമാണ്: ടി. നാസർ

  • General
  • October 28, 2026
  • 0 Comments

 

കൽപ്പറ്റ: സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്നും വയനാട് മെഡിക്കൽ കോളേജിനെ പൂർണസജ്ജമായ ചികിത്സാ കേന്ദ്രമാക്കി മാറ്റണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ടി. നാസർ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള അവസാനിപ്പിക്കുക, വയനാട് മെഡിക്കൽ കോളേജ് പൂർണസജ്ജമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചികിത്സ ജനങ്ങളുടെ അവകാശമാണ്, കച്ചവടമല്ല. രോഗവും സാമ്പത്തിക പ്രതിസന്ധിയും ഒരേസമയം നേരിടേണ്ടിവരുന്ന സാധാരണക്കാരെ സ്വകാര്യ ആശുപത്രികളുടെ അമിത ചികിത്സാച്ചെലവിന് മുന്നിൽ സർക്കാർ കൈയൊഴിയരുത്. ചികിത്സയ്ക്കായി കടം വാങ്ങുകയും സ്വത്തുക്കൾ വിൽക്കുകയും ചെയ്യേണ്ടിവരുന്ന സാഹചര്യം പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും അന്യായമായ ബില്ലിങ്ങും അനാവശ്യ പരിശോധനകളും തടയാനും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. ആരോഗ്യരംഗത്തെ ചൂഷണത്തിനെതിരെ ജനങ്ങളുടെ പക്ഷത്തുനിന്ന് ഇടപെടേണ്ട സർക്കാർ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറരുത്.

വയനാട് മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ പ്രഖ്യാപനങ്ങളും രാഷ്ട്രീയ അവകാശവാദങ്ങളും മാത്രം മതിയാകില്ല. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ചികിത്സാ സൗകര്യങ്ങളാണ് യാഥാർഥ്യമാകേണ്ടത്. ഗുരുതര രോഗങ്ങളുമായി മറ്റു ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന വയനാട്ടുകാരുടെ ദുരിതത്തിന് അറുതിവരുത്താൻ സർക്കാർ തയ്യാറാകണം. മെഡിക്കൽ കോളേജ് പൂർണസജ്ജമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം. ആവശ്യത്തിന് ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നിയമിക്കുകയും ഓപ്പറേഷൻ തിയേറ്ററുകൾ ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. കെട്ടിടങ്ങളും പേരും മാത്രമുള്ള മെഡിക്കൽ കോളേജല്ല, ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കഴിയുന്ന സമ്പൂർണ ചികിത്സാ കേന്ദ്രമാണ് വയനാടിന് ആവശ്യം.

വയനാട്ടിലെ സാധാരണക്കാർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നത് സർക്കാരിന്റെ ഔദാര്യമല്ല, ഉത്തരവാദിത്തമാണ്. പൊതുജനാരോഗ്യ സംവിധാനം ദുർബലമാകുകയും ജനങ്ങൾ സ്വകാര്യ ആശുപത്രികളെ അമിതമായി ആശ്രയിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യം അവസാനിപ്പിക്കണം. ചികിത്സയുടെ പേരിൽ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ തകർക്കപ്പെടുമ്പോൾ സർക്കാർ കാഴ്ചക്കാരായി നിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ടി. നാസർ പറഞ്ഞു.

എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് അധ്യക്ഷത വഹിച്ചു. വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം സഫീന ഹംസ,എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് വി.കെ. മുഹമ്മദലി, യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ കെ.എസ്. മുഹമ്മദ് സകരിയ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ. ഹംസ, ഇ. ഉസ്മാൻ, ജനറൽ സെക്രട്ടറിമാരായ പി.ടി. സിദ്ധീഖ്, കെ. മഹ്‌റൂഫ്, സെക്രട്ടറിമാരായ എസ്. മുനീർ, സൽമ അഷ്‌റഫ്, ട്രഷറർ സുബൈർ കൽപ്പറ്റ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

  • More to Read

    പുനരധിവാസം മന്ദഗതിയിലാക്കി സർക്കാർ ദുരന്തബാധിതരെ കൈയൊഴിയുന്നു: ബിനോയ് വിശ്വം
    • October 28, 2026

        കൽപ്പറ്റ: ടൗൺഷിപ് നിർമാണം മന്ദഗതിയിലാക്കി സർക്കാർപുഞ്ചരിമട്ടം ദുരന്തബാധിതരെ കൈയൊഴിയുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ടൗൺഷിപ് നിർമാണം വേഗത്തിൽ പൂർത്തിയാക്കുക, തുരങ്കപാത നിർമാണം പുനരാരംഭിക്കുക, ബദൽ റോഡുകൾ യാഥാർഥ്യമാക്കുക, താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, വന്യജീവി…

    Continue reading
    സർക്കാർ ഫണ്ട് വിനിയോഗം അറിയാൻ പൗരന്മാർക്ക് പൂർണ അവകാശം- മുഖ്യ വിവരാവകാശ കമ്മീഷണർ
    • October 28, 2026

      സർക്കാർ ഫണ്ടുകളുടെ വിനിയോഗം എങ്ങനയെന്ന് അറിയാനുള്ള പൂർണ അവകാശം പൗരന്മാർക്കുണ്ടെന്നും അവകാശം വിനിയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരിനായർ പറഞ്ഞു. ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പൂതാടി അങ്ങാടിശ്ശേരി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി