സർക്കാർ ഫണ്ട് വിനിയോഗം അറിയാൻ പൗരന്മാർക്ക് പൂർണ അവകാശം- മുഖ്യ വിവരാവകാശ കമ്മീഷണർ

  • General
  • October 28, 2026
  • 0 Comments

 

സർക്കാർ ഫണ്ടുകളുടെ വിനിയോഗം എങ്ങനയെന്ന് അറിയാനുള്ള പൂർണ അവകാശം പൗരന്മാർക്കുണ്ടെന്നും അവകാശം വിനിയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരിനായർ പറഞ്ഞു. ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പൂതാടി അങ്ങാടിശ്ശേരി ഉന്നതിയിലെ എം.പി.സി.യിൽ നടന്ന വിവരാവകാശ ബോധവത്കരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമം 2005 പ്രകാരം പൗരന്മാർക്ക് ലഭിക്കുന്ന അവകാശങ്ങളെക്കുറിച്ചും അവ ഫലപ്രദമായി വിനിയോഗിക്കേണ്ട രീതികളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിവരാവകാശ നിയമ പ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾക്ക് സർക്കാർ ഉദ്യോഗസ്ഥർ 30 ദിവസത്തിനകം മറുപടി നൽകണം. മറുപടി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് നിയമ പ്രകാരം പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടി.എസ്.ബി ഫണ്ടുകൾ ശരിയായ രീതിയിലാണോ വിനിയോഗിക്കുന്നതെന്ന് പരിശോധിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് വിവരാവകാശ കമ്മീഷണർ ഡോ. എം. ശ്രീകുമാർ പറഞ്ഞു. വിവരാവകാശ അപേക്ഷകൾ നിയമം അനുശാസിക്കുന്ന രീതിയിൽ സമർപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കമ്മീഷണർ ഡോ. സോണിച്ചൻ പി. ജോസഫ് വിശദീകരിച്ചു. അപേക്ഷകൾക്ക് നിശ്ചിത സമയത്തിനകം മറുപടി നൽകാതിരുന്നാൽ നിയമപ്രകാരം പ്രതിദിനം 250 രൂപ നിരക്കിൽ പിഴ ചുമത്താൻ വ്യവസ്ഥയുണ്ടെന്ന് കമ്മീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ പറഞ്ഞു. പ്രമോട്ടർമാരുടെ നിയമനം, തൊഴിൽ, തൊഴിലുറപ്പ് വേതനം,വീടുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കാതെ കരാറുകാർ പിന്മാറുന്നത് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഉന്നതികളിലെ നിവാസികൾ
സംശയങ്ങൾ ഉന്നയിച്ചു. പ്രമോട്ടർമാരുടെ നിയമനം നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തേണ്ടതെന്നും സമയബന്ധിതമായി നിയമനം നടത്തിവരുന്നതായും വിവരാവകാശ കമ്മീഷൻ മുൻ ലീഗൽ എക്സ്പെർട്ട് കെ. പ്രസാദ് ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ ആവശ്യമായ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളിൽനിന്ന് വിവരാവകാശ നിയമപ്രകാരം തേടാമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ സംവിധാനങ്ങളിൽനിന്ന് വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയമപരമായ അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കാനും വിവരാവകാശ നിയമത്തിന്റെ പ്രായോഗിക ഉപയോഗങ്ങളെക്കുറിച്ച് അറിയാനും ക്ലാസ് അവസരമൊരുക്കി.

പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശോഭന ദേവി, വാർഡ് അംഗങ്ങളായ സുമ രാജു, നിഷിത സുരേന്ദ്രൻ, എം.പി. സുലൈഖ, പി. ബിനിത വിജയൻ, ബോളൻ, അങ്ങാടിശ്ശേരി, തെങ്ങുമുട്, വിജയൻകുന്ന് ഉന്നതി നിവാസികൾ എന്നിവർ പങ്കെടുത്തു.

  • More to Read

    പുനരധിവാസം മന്ദഗതിയിലാക്കി സർക്കാർ ദുരന്തബാധിതരെ കൈയൊഴിയുന്നു: ബിനോയ് വിശ്വം
    • October 28, 2026

        കൽപ്പറ്റ: ടൗൺഷിപ് നിർമാണം മന്ദഗതിയിലാക്കി സർക്കാർപുഞ്ചരിമട്ടം ദുരന്തബാധിതരെ കൈയൊഴിയുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ടൗൺഷിപ് നിർമാണം വേഗത്തിൽ പൂർത്തിയാക്കുക, തുരങ്കപാത നിർമാണം പുനരാരംഭിക്കുക, ബദൽ റോഡുകൾ യാഥാർഥ്യമാക്കുക, താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, വന്യജീവി…

    Continue reading
    ഹാൾട്ടിങ് പെർമിറ്റ് ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു
    • October 28, 2026

      കൽപ്പറ്റ നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്ന ഹാൾട്ടിങ് പെർമിറ്റിനുള്ള ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷൻ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധനയും രജിസ്‌ട്രേഷനും നടത്തുന്നത്. ആദ്യദിനം ഒന്ന് മുതൽ 300 വരെയുള്ള നമ്പറുകളിലുള്ള…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി