
കാട്ടിക്കുളം: – കാട്ടിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു . സമാപന സമ്മേളനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ടി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ജിതിൻ കെ പി അധ്യക്ഷത വഹിച്ചു . പ്രവൃത്തിപരിചയ മേളയിൽ എൽപി, യുപി, വിഭാഗങ്ങളിൽ എൽ എഫ് യുപി സ്കൂൾ മാനന്തവാടിയും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ യഥാക്രമം ഫാദർ ജി കെ എംഎച്ച് എസ് എസ് കണിയാരവും, എസ് എച്ച് എസ് എസ് ദ്വാരകയും ഓവറോൾ കിരീടം നേടി.എൽ പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ സർവ്വോദയ ഹൈസ്കൂൾ ഏച്ചോം റണ്ണർ അപ്പ് കരസ്ഥമാക്കി. യു.പി യിൽ ജി.യു.പി. തരുവണയാണ് റണ്ണേഴ്സ് അപ്പായത്.
സാമൂഹ്യ ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ നാഷണൽ എൽപി സ്കൂൾ എടവക, ജി എച്ച് എസ് എസ് ആറാട്ടുതറ ഓവറോൾ കിരീടവും എ യു പി എസ് വഞ്ഞോട്, ജി എൽ പി എസ് പള്ളിക്കൽ റണ്ണർ അപ്പും നേടി.

യു പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറിയിൽ യഥാക്രമം എൽ എഫ് യുപി സ്കൂൾ മാനന്തവാടി, എം ടി ഡി എം എച്ച് എസ് എസ് തൊണ്ടർ നാട് എച്ച് എസ് എസ് ദ്വാരകയും ഓവറോൾ ചാമ്പ്യന്മാരായി .
ജി യു പി എച്ച് എസ് തലപ്പുഴ,ഫാദർ ജി കെ എം എച്ച് എസ്എസ് കണിയാരം, ജി വി എച്ച് എസ് എസ് മാനന്തവാടി എന്നിവരാണ് റണ്ണർ അപ്പ് നേടിയത് .
ശാസ്ത്രമേളയിൽ എൽപി , യു പി , എച്ച് എസ് , എച്ച് എസ് എസ് വിഭാഗങ്ങളിൽ നാഷണൽ എ എൽ പി സ് എടവക , എ എൻ എം യു പി എസ് എടവക , ഗവ : ഹൈ സ്കൂൾ തരുവണ എസ് എച്ച് എച്ച് എസ് എസ് ദ്വാരക എന്നിവർ ഓവറോൾ കിരീടം കരസ്ഥമാക്കി , എ യു പി എസ് ദ്വാരക , ജി യു പി എസ് തരുവണ, എസ് എച്ച് എച്ച് എസ് എസ് ദ്വാരക, ജി വി എച്ച് എസ് എസ് മാനന്തവാടി എന്നിവർ റണ്ണർ അപ്പും കരസ്ഥമാക്കി.
ഐ ടി മേളയിൽ യു പി , എച്ച് എസ് , എച്ച് എസ് എസ് വിഭാഗങ്ങളിൽ എ യു പി എസ് ദ്വാരക, എസ് എച്ച് എച്ച് എസ് എസ് ദ്വാരക, എസ് സി എച്ച് എസ് എസ് പയ്യമ്പള്ളി എന്നിവർ ഓവറോൾ കിരീടവും , എൽ എഫ് യു പി എസ് മാനന്തവാടി , ജി എം എച്ച് എസ് എസ് വെള്ളമുണ്ട , എസ് എച്ച് എച്ച് എസ് എസ് ദ്വാരക എന്നിവർ റണ്ണർ അപ്പും കരസ്ഥമാക്കി
ഗണിതശാസ്ത്ര മേളയിൽ എച്ച് എസ് വിഭാഗത്തിൽ എസ് എച്ച് എച്ച് എസ് എസ് ദ്വാരക ഓവറോൾ കിരീടവും, ജി വി എച്ച് എസ് എസ് മാനന്തവാടി , സർവോദയ എച്ച് എസ് ഏചോം എന്നിവർ റണ്ണർ അപ്പും കരസ്ഥമാക്കി.
തിരുനെല്ലി ഗ്രാമ പഞ്ചായത് പ്രസിഡന്റ് അഞ്ജു ബാലൻ , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ സിജിത്ത് , ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി ബേബി മാസ്റ്റർ എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു , ഫാദർ വർഗീസ് മറ്റവന സലാം , കാർത്തിക , ജോസ് പള്ളത്ത് , മഞ്ജു പിസി , പി ആർ സുനിൽ കുമാർ , ഷിബു പി ആർ എന്നിവർ ആശംസകൾ നേർന്നു , മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സുനിൽ കുമാർ എം സ്വാഗതവും ഹെഡ് മിസ്ട്രസ് സബ്രിയ ബീഗം നന്ദിയും പറഞ്ഞു








