കോൺഗ്രസ് ഭവന പദ്ധതിനിർമ്മാണം വേഗത്തിലാക്കി: 10 വീടുകൾ പൂർത്തിയായി വരുന്നു

  • General
  • October 29, 2026
  • 0 Comments

 

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ജോലികൾ വേഗത്തിലാക്കി. മേപ്പാടി കുന്നമ്പറ്റയിലെ ആറര ഏക്കർ സ്ഥലത്താണ് ജോലികൾ പുരോഗമിക്കുന്നത്. തൃക്കൈപ്പറ്റയിൽ നിർമ്മാണം പൂർത്തിയായ ലീഗ് ഭവന പദ്ധതിയുടെ കരാറുകാരായ നിർമ്മാൺ ഏജൻസിയാണ് കോൺഗ്രസിന്റെ വീടുകളും നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 18 വീടുകളാണ് നിർമ്മാണം നടത്തുന്നത്. ഇതിൽ 10 വീടുകളുടെ കോൺക്രീറ്റ് ജോലികളിൾ അന്തിമഘട്ടത്തിൽ എത്തി. രണ്ടു വീടുകൾ കോൺക്രീറ്റിങ്ങിന് പാകമായി. മറ്റ് രണ്ടു വീടുകളുടെ തറ കെട്ടി ഉയർത്താനുള്ള ജോലികൾ നടന്നുവരികയാണ്. 1120 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓരോ വീടും നിർമ്മിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ബാത്റൂമുകൾ, കിച്ചൻ, ഹാൾ, വരാന്ത എന്നിവയോട് കൂടിയ വീടുകളാണ് ഇവ. ഗുണഭോക്താക്കൾക്ക് വേണമെങ്കിൽ രണ്ടാം നിലയും നിർമ്മിക്കാം. വീടുകളെ കൂടാതെ പൊതു കളിസ്ഥലം, അങ്കണവാടി എന്നിവയും ഉണ്ടാകും. തറക്കല്ലിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും കാലവർഷത്തിലെ കനത്ത മഴയിൽ ജോലികൾ നടന്നിരുന്നില്ല . ഇത് വലിയ ആരോപണത്തിന് ഇടയാക്കിയിരുന്നു. ഫണ്ട് എവിടെ കോൺഗ്രസ് വീട് എവിടെ കോൺഗ്രസ് എന്ന മുദ്രാവാക്യമുയർത്തി വിവിധ സംഘടനകൾ ഭവന പദ്ധതിയുടെ ഭൂമിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇപ്പോൾ മഴ മാറിയതോടെയാണ് ജോലികൾ വേഗത്തിലാക്കിയത്. ആദ്യഘട്ടത്തിൽ 18 വീടുകളുടെ നിർമ്മാണം ഡിസംബർ 31ന് മുൻപ് പൂർത്തിയാക്കാനാണ് കോൺഗ്രസ് സംഘടനാ നേതൃത്വം നിർമ്മാണ ഏജൻസിക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

  • More to Read

    ഫോർമർ  ഗസറ്റെഡ് ഓഫീസർസ് കോൺഗ്രസ്‌ ജില്ലയിൽ രൂപീകരിച്ചു.
    • October 29, 2026

      കൽപ്പറ്റ :ഫോർമർ  ഗസറ്റെഡ് ഓഫീസർസ് കോൺഗ്രസ്‌ (FGOC) വയനാട് ജില്ലാ രൂപീകരണ യോഗം കൽപ്പറ്റ കോൺഗ്രസ്സ് ഭവനിൽ വെച്ച് ഡി.സി സി പ്രസിഡണ്ട് അഡ്വ.ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു . വയോജന വകുപ്പ് മാതൃകപരം ആണെന്നും, വിരമിച്ച ഗസറ്റെഡ് ഓഫീസർമാരുടെ…

    Continue reading
    മലബാർ കുടിയേറ്റ ശതാബ്ദി ആഘോഷം: പഴശ്ശിരാജ കോളേജിൽ നവംബർ 3 മുതൽ ദേശീയ സെമിനാറും ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നു
    • October 29, 2026

      മലബാർ കുടിയേറ്റത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ചരിത്ര വിഭാഗവും കേരള ചരിത്ര ഗവേഷണ കൗൺസിലും (കെ.സി.എച്ച്.ആർ.) സംയുക്തമായി ദേശീയ സെമിനാറും ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നു. നവംബർ 3, 4, 5 തീയതികളിലായി നടക്കുന്ന പരിപാടിയിൽ കുടിയേറ്റ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി