
കൽപ്പറ്റ: റസാഖ് കൽപ്പറ്റയുടെ ആറാമത് പുസ്തകം ‘കരയ്ക്കണയാതെ’ മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ എഴുത്തുകാരിയും പ്രസാധകയുമായ ശബ്ന ഷംസു പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻ ടി.വി. രവീന്ദ്രൻ ആദ്യപ്രതി സ്വീകരിച്ചു. ചടങ്ങ് മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സൃഷ്ടി ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു.സി.വി. ഉഷ പുസ്തകം പരിചയപ്പെടുത്തി. മുനിസിപ്പൽ കൗൺസിലർ സി.കെ. നിഷ, പൊതു പ്രവർത്തകരായ പി.കെ. അബു, സി. മൊയ്തീൻകുട്ടി, പി. സദാനന്ദൻ, പ്രിൻസിപ്പൽ സജീവൻ, ഹെഡ്മിസ്ട്രസ് സൽമ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ്, കെ. സതീഷ്കുമാർ, എം.കെ. ഷിബു, എസ്. അമ്പിളി, എം.പി. മത്തായി, ഉണ്ണികൃഷ്ണൻ, എ.പി. വാസുദേവൻ നായർ, ശിവരാമൻ, എം.പി. നവാസ്, ജയരാജ്, കെ.ആർ. ചിത്ര, ഗ്രന്ഥകാരൻ റസാഖ് കൽപ്പറ്റ എന്നിവർ പ്രസംഗിച്ചു








