
മുള്ളൻകൊല്ലി :മുള്ളൻകൊല്ലി പഞ്ചായത്തിനെ സമ്പൂർണ ഇ-വേസ്റ്റ് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ആണ് പ്രഖ്യാപനം നടത്തിയത്. ഏകദേശം ആയിരത്തി അഞ്ഞൂറോളം ഇ വേസ്റ്റ് മാലിന്യം ആണ് ഹരിത കർമ സേനാംഗങ്ങൾ മുഖേന വിവിധ വാർഡുകളിൽ നിന്ന് സംഭരിച്ചത്. പ്രഖ്യാപന ചടങ്ങിൽ വൈസ് : പ്രസിഡന്റ് ഷിനു കച്ചിറയിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മിനി ജയിംസ്, മുനീർ ആച്ചികുളത്ത്, ഷൈനി സണ്ണി, മെമ്പർ മാരായ അഡ്വ പി എ. പ്രകാശൻ, പി, കെ രാജൻ, അനീഷ ബെന്നി, ലിംന ഷിനോയ്,അസിസ്റ്റൻഡ് സെക്രട്ടറി ഇൻ ചാർജ് അനീഷ് രാജ് ജൂനിയർ സുപ്രണ്ട് ഷാജു ഡി. വിതയത്തിൽ വി ഇ ഒ മാരായ സാജൻ, ബിനോയ് എന്നിവർ സംസാരിച്ചു.








