
മുട്ടിൽ
നാടിന് ആഘോഷമായി സിപിഐ എം മുട്ടിൽ സൗത്ത് ലോക്കൽ കുടുംബ സംഗമം. മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമത്തിൽ ആടിയും പാടിയും നാടാകെ ഒത്തുചേർന്നു. തിരുവാതിര, ഗാനമേള, കൈകൊട്ടിക്കളി, നാടൻപാട്ട്, സംഘനൃത്തം,
കവിതാലാപനം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് എന്നിവ അവതരിപ്പിച്ചു. ഏഷ്യൻ ഗെയിംസ് ഇരട്ടമെഡൽ ജേതാവ് ടി എസ് മനു, കവയിത്രി കെ പി അനീഷ, എഴുത്തുകാരി ബഷീറ മമ്മുട്ടി, ദേശീയ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ടസ്വർണം നേടിയ മൈസ ബക്കർ, എംബിബിഎസ് നേടിയ മെറിൻ മാത്യു എന്നിവരെയും ആദ്യകാല പാർടി പ്രവർത്തകരെയും ആദരിച്ചു. സ്നേഹവിരുന്നും ഒരുക്കി. സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. സി പി രഞ്ജിത്ത് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മധു, കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ്, കെ സുഗതൻ, പി എം സന്തോഷ് കുമാർ, വി വേണുഗോപാൽ, ലീന സി നായർ, എൻ വി ജോർജ്, കെ പി വിജയ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം ഫിറോസ് ഖാൻ സ്വാഗതവും ജെയിന് ആന്റണി നന്ദിയും പറഞ്ഞു.









