
കരണി
നാടിന് ആവേശമായി സിപിഐ എം കരണി ലോക്കൽ കുടുംബസംഗമം. കരണി മിനി സ്റ്റേഡിയത്തിൽ നടത്തിയ സംഗമത്തിൽ നാടൊന്നാകെ പങ്കെടുത്തു. കൈകൊട്ടിക്കളി, സംഘനൃത്തം, ഗാനാലാപനം കുട്ടികളുടെ കലാപരിപാടി എന്നിവ നടത്തി.
ചിത്രാഞ്ജ് കെ ഇന്ദ്രൻ, സി അഷിത, ഗിഫ്റ്റി ഗ്രേഷ്യസ്, റാണി ജോസഫ്, ജുവൽ ഷാജൻ, എസ് ദൃശ്യ, കെ എസ് അരൺമുഖൻ, എൻ എസ് അക്ഷയ്, എംബിബിസ് ബിരുദം നേടിയ ഡോ. എൻ എസ് റോഷി, ഡോ. അമൃത സതീശൻ, നാജിഹ ഫിറോസ്, റുബീന മുജീബ് എന്നിവരെ ആദരിച്ചു. സ്നേഹവിരുന്നുമുണ്ടായി. കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. സംഘടാക സമിതി ചെയർമാൻ കെ കെ മുഹമ്മദ് ബാപ്പുട്ടി അധ്യക്ഷനായി. കോട്ടത്തറ ഏരിയാ സെക്രട്ടറി പി എം നാസർ, എ എൻ സുരേഷ്, എം എം ഷൈജൽ, സി എം ജയേഷ്, പി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി വി ജെയിംസ് സ്വാഗതവും ഷാജിഷ് കുമാർ നന്ദിയും പറഞ്ഞു.









