കെ -ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ

  • General
  • October 31, 2026
  • 0 Comments

 

തിരുവനന്തപുരം: കെ ടെറ്റ് യോഗ്യതയില്ലാതെ നിയമനമോ സ്ഥാനക്കയറ്റമോ ലഭിച്ച അധ്യാപകരെ പിരിച്ചുവിടാൻ ഉത്തരവ്. 2025 സെപ്റ്റംബർ ഒന്നിന് ശേഷം കെ ടെറ്റ് ഇല്ലാതെ നിയമിക്കപ്പെട്ടവരെ പിരിച്ചുവിടും.
എയ്ഡഡ് സ്കൂളിലെ അധ്യാപകരെ മാതൃ തസ്‌തികയിലേക്ക് തിരിച്ചയക്കാൻ മാനേജർമാർക്കും നിർദേശം നൽകുന്നുണ്ട്. യോഗ്യതയില്ലാത്തവർക്ക് ഇടത് സർക്കാറിന്റെ കാലത്ത് ഇളവുകൾ നൽകിയിരുന്നു. ബോണ്ട്‌ എഴുതി നൽകികൊണ്ട് പ്രമോഷനും അംഗീകാരവും നൽകാമെന്നായിരുന്നു നിലപാട്. എന്നാൽ ഇളവുകളാണ് നിലവിൽ പൊതു വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചിരിക്കുന്നത്. യുഡിഎഫ് സർക്കാർ കെ – ടെറ്റുമായി ബന്ധപ്പെട്ട വ്യക്തതയ്ക്കായി സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകിയിട്ടുണ്ട്. വ്യക്തത വരുന്നതുവരെ ഇളവുകൾ നൽകേണ്ടതില്ലെന്നാണ് നിലപാട്. ഇളവ് നൽകിയാൽ ഭാവിയിൽ നിയമ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും വിലയിരുത്തൽ ഉണ്ട്. പുതിയ തീരുമാനം സംസ്ഥാനത്തെ ആയിരത്തിനോട് അടുത്ത അധ്യാപകരെ ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. അധ്യാപക വിരുദ്ധ നിലപാട് പിൻവലിക്കണമെന്ന് ഇടത് അധ്യാപക സംഘടനകളും ആവശ്യപ്പെടുന്നു.

  • More to Read

    സിദ്ധാർത്ഥിൻ്റെ മരണം: പുനരന്വേഷണം വേണമെന്ന് എം.എസ്.എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി
    • November 1, 2026

        മാനന്തവാടി: എസ്.എഫ്‌.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് എം.എസ്.എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിദ്ധാർത്ഥിൻ്റെ ഗതി വരുമെന്ന…

    Continue reading
    പതിനഞ്ചാം പഞ്ചവത്സര പദ്ധതി: ജില്ലാതല വികസന ശിൽപശാല നാളെ
    • November 1, 2026

      സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ ( നവംബർ 2) രാവിലെ 10 ന് മുട്ടിൽ ഹോട്ടൽ കോപ്പർ കിച്ചൻ ബാങ്ക്വറ്റ് ഹാളിൽ ജില്ലാതല വികസന ശിൽപശാല സംഘടിപ്പിക്കുന്നു. ശിൽപശാല കൃഷി വകുപ്പ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി