
മാനന്തവാടി: പത്മശ്രീ ചെറുവയൽ രാമന് സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഉചിതമായ സ്മാരകം ഒരുക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. ചെറുവയൽ രാമന്റെ ഭവനം സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യത്തിൽ ഉറപ്പുനൽകിയത്. മന്ത്രിയോടൊപ്പം യുഡിഎഫ് ജില്ലാ ചെയർമാൻ എച്ച് ബി പ്രദീപ് മാസ്റ്റർ, റബ്ബർ ബോർഡ് ചെയർമാൻ ശ്രീകാന്ത് പട്ടയൻ, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജിൽസൻ തൂപ്പുങ്കര, ഡിസിസി സെക്രട്ടറി എം. ജി ബിജു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനോദ് തോട്ടത്തിൽ, ഡിസിസി സെക്രട്ടറി കമ്മന മോഹനൻ, ദീപ ജോൺസൻ, എ.സദാനന്ദൻ, മുരളി മാസ്റ്റർ, ബിനോയി എന്നിവരും ഉണ്ടായിരുന്നു.








