
കൽപറ്റ: ഓട്ടോറിക്ഷ തൊഴിലാളി ഇരുളം ശാസ്തമംഗലംകുന്ന് തണ്ടേൽ സ്വരൂപിൻ്റെ (38) മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. താമരശ്ശേരിക്കടുത്ത ലഹരിമോചന കേന്ദ്രത്തിൽ ചികിത്സയ്ക്കിടെ മർദനമേറ്റതാണ് സ്വരൂപിൻ്റെ മരണത്തിന് ഇടയാക്കിയതെന്ന് പരാതിയിൽ പറയുന്നു. മദ്യാസക്തിയിൽനിന്നുള്ള മോചനത്തിന് ഡിസംബർ ഒമ്പതിനാണ് സ്വരൂപ് ഡി അഡിക്ഷൻ സെൻ്ററിൽ പ്രവേശനം നേടിയത്. 12ന് സെൻ്റർ അധികൃതർ വീട്ടിലേക്ക് വിളിച്ച്, പ്രവേശിപ്പിച്ചതിൻ്റെ പിറ്റേന്ന് സ്വരുപ് അക്രമാസക്തനായെന്നും കട്ടിലിൽനിന്നു വീണ് പരിക്കേറ്റെന്നും അറിയിച്ചു. വാഹനവുമായിവന്ന് കുട്ടിക്കൊണ്ടുപോകാൻ നിർദേശിച്ചു. ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ സ്വരൂപിനെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചു. ഈ സമയം കഴുത്തിന്റെ പിൻഭാഗത്ത് കടുത്ത വേദനയും നീർക്കെട്ടും ഉണ്ടായിരുന്നു. ആശുപത്രിയിൽ പരിശോധനയിൽ കഴുത്തിലെ കശേരുക്കളിൽ പൊട്ടലുണ്ടെന്ന് വ്യക്തമായിട്ടും കിടത്തിച്ചികിത്സിക്കാതെ മരുന്നുനൽകി വിട്ടു. വേദന ശമിക്കാത്തതിനാൽ അന്നുരാത്രിയും പിറ്റേന്ന് രാവിലെയും ആശുപത്രിയിലെത്തി. 13ന് ചികിത്സയിലിരി ക്കേയായിരുന്നു മരണം. 14ന് മാ നന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് കഴുത്തിലെ കശേരുകൾക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായത്.








