ടൗൺഷിപ്പ് രണ്ടാംഘട്ട പുനരധിവാസം:നവംബറോടെ വീടുകൾ പൂർത്തിയാക്കും

  • General
  • October 31, 2026
  • 0 Comments

 

മേപ്പാടി:മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിയിലെ രണ്ടാംഘട്ട ഗുണഭോക്താക്കൾക്ക് അനുവദിച്ച വീടുകൾ നവംബർ 30 ഓടെ താമസ യോഗ്യമാക്കുമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു. വാടക വീടുകളിൽ താമസിക്കുന്ന ദുരന്ത ബാധിതരുടെ ഉപജീവനബത്ത ഡിസംബർ വരെ ദീർഘിപ്പിച്ചതായും മന്ത്രി അറിയിച്ചു. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മന്ത്രി. രണ്ടാംഘട്ടത്തിൽ വിവിധ സോണുകളിലായി 149 ഗുണഭോക്താക്കളാണ് നറുക്കെടുപ്പിലൂടെ വീടുകൾ ലഭിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദുരന്തത്തിൽ ജാതി-മത-ഭാഷ അതിരുകൾക്ക് പുറത്ത് ഒരു മനസ്സോടെ ദുരന്ത ബാധിതർക്കായി സഹായ കൂട്ടായ്മകൾ ഉണ്ടായി. ദുരന്ത ബാധിതരുടെ പ്രയാസങ്ങൾ ലഘൂകരിച്ച് പൂർണ പുനരധിവാസം ഉറപ്പാക്കുകയാണ് സർക്കാറെന്നും മന്ത്രി വ്യക്തമാക്കി. ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ 178 വീടുകളാണ് ഗുണഭോക്താക്കൾക്കായി കൈമാറിയത്. വരും ഘട്ടങ്ങളിൽ ബാക്കി വരുന്ന വീടുകൾ കൂടി അർഹതപ്പെട്ടവർക്ക് നൽകാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകും. ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ടൗൺഷിപ്പുമായി ബന്ധപ്പെട്ട് അറിയിക്കുന്ന നിർദേശങ്ങളും ആവശ്യങ്ങളും യാതൊരുവിധ തർക്കവുമില്ലാതെ സർക്കാർ അംഗീകാരം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

  • More to Read

    കെ -ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ
    • October 31, 2026

      തിരുവനന്തപുരം: കെ ടെറ്റ് യോഗ്യതയില്ലാതെ നിയമനമോ സ്ഥാനക്കയറ്റമോ ലഭിച്ച അധ്യാപകരെ പിരിച്ചുവിടാൻ ഉത്തരവ്. 2025 സെപ്റ്റംബർ ഒന്നിന് ശേഷം കെ ടെറ്റ് ഇല്ലാതെ നിയമിക്കപ്പെട്ടവരെ പിരിച്ചുവിടും. എയ്ഡഡ് സ്കൂളിലെ അധ്യാപകരെ മാതൃ തസ്‌തികയിലേക്ക് തിരിച്ചയക്കാൻ മാനേജർമാർക്കും നിർദേശം നൽകുന്നുണ്ട്. യോഗ്യതയില്ലാത്തവർക്ക്…

    Continue reading
    റവന്യൂ മന്ത്രി എ.പി അനിൽകുമാർ പത്മശ്രീ ചെറുവയൽ രാമന്റെ ഭവനം സന്ദർശിച്ചു; ഉചിതമായ സ്മാരകം ഒരുക്കുമെന്ന് ഉറപ്പ്
    • October 31, 2026

      മാനന്തവാടി: പത്മശ്രീ ചെറുവയൽ രാമന് സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഉചിതമായ സ്മാരകം ഒരുക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. ചെറുവയൽ രാമന്റെ ഭവനം സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യത്തിൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി