
പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന സഹവാസ ക്യാമ്പ് നടന്നു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈജ മഗേഷ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ കെ ആർ ജയറാം അധ്യക്ഷത വഹിച്ചു.
ഐസ് ബ്രേക്കിംഗ് സെഷൻ, മോട്ടിവേഷൻ ക്ലാസുകൾ, വൈഡ് ഗെയിമുകൾ, ആരോഗ്യ ശുചീകരണ പരിശീലന ക്ലാസുകൾ,നിയമ ബോധവൽക്കരണ സെമിനാർ, സ്വയംതൊഴിൽ പരിശീലനം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ ഇതോടനുബന്ധിച്ചു നടന്നു.
സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ്,
സ്കൗട്ട് മാസ്റ്റർ ബിജോയ് ബേബി , ഗൈഡ്സ് ക്യാപ്റ്റൻ എസ് സ്മിത, ലീഡർമാരായ ആർ അഭിരാജ്, എൻ ദർശന എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാസാംസ്കാരിക പരിപാടികളും ഉണ്ടായിരുന്നു.
ഫോട്ടോ ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ത്രിദിന സഹവാസ ക്യാമ്പ് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഗേഷ് ഉദ്ഘാടനം ചെയ്യുന്നു









