പുൽപ്പള്ളി ടൗണിലെ പ്രധാന ഭാഗങ്ങളിൽ തെരുവോര കച്ചവടത്തിന് അനുമതി നൽകരുത്: വ്യാപാരി വ്യവസായി ഏകോപന സമിതി

  • General
  • October 31, 2026
  • 0 Comments

പുൽപ്പള്ളി :പുൽപ്പള്ളി ടൗണിന്റെ തിരക്കുള്ള ഭാഗങ്ങളിലും വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിലും തെരുവോര കച്ചവടത്തിന് അനുമതി നൽകരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് ഭരണസമിതി യോഗം ആവശ്യപ്പെട്ടു.

ടൗണിൽ കൃത്യമായി വാടകയും സെക്യൂരിറ്റിയും നൽകി, ലൈസൻസുകൾ, ഹെൽത്ത് കാർഡുകൾ എന്നിവയെടുത്ത്, സർക്കാരിലേക്ക് അടക്കേണ്ട എല്ലാ നികുതികളും വൈദ്യുതി ചാർജ്ജും അടച്ച് പ്രവർത്തിക്കുന്ന കടകളുടെ മുൻപിൽ തന്നെ തെരുവോര കച്ചവടം നടത്തുന്നത് ചെറുകിട-ഇടത്തരം കച്ചവടക്കാരുടെയും പഴം-പച്ചക്കറി വ്യാപാരികളുടെയും നിലനിൽപ്പിനെ ബാധിക്കുമെന്നും രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.

ടൗണിന്റെ പല ഭാഗങ്ങളിലും തെരുവോര കച്ചവടം നിരോധിച്ചുകൊണ്ട് പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നിലനിൽക്കെ വീണ്ടും അതിന് അനുമതി നൽകുന്നതിൽ വ്യാപാരികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഉപജീവനത്തിനായി കച്ചവടം നടത്തുന്ന ചെറുകിട സ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞ ടൗണിന്റെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കി തെരുവോര കച്ചവടം നടത്തുന്നതിന് വ്യാപാരി സമൂഹം എതിരല്ല. അതിനാൽ തിരക്ക് കുറഞ്ഞ ഭാഗങ്ങളിലോ, പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്തോ അല്ലെങ്കിൽ പ്രത്യേക ഏരിയ കണ്ടെത്തിയോ നിയമപ്രകാരം തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ അധികൃതർ തയ്യാറാകണം.

ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ കളക്ടർ, ആർ.ടി.ഒ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്, പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് വ്യാപാരി ഏകോപന സമിതി പരാതി നൽകി.

യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അജിമോൻ കെ.എസ് സ്വാഗതം പറഞ്ഞു. ഷാജിമോൻ പി.എ, ജോസ് കുന്നത്ത്, പി.എം.പൈലി, കെ. ജോസഫ്, ഇ.കെ.മുഹമ്മദ്, ബാബു രാജേഷ്, സജി വർഗീസ്, കെ.വി.റഫീഖ്, വേണുഗോപാൽ, പ്രഭാകരൻ, പ്രസന്നകുമാർ, എം.വി.ബാബു എന്നിവർ സംസാരിച്ചു.

  • More to Read

    സിദ്ധാർത്ഥിൻ്റെ മരണം: പുനരന്വേഷണം വേണമെന്ന് എം.എസ്.എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി
    • November 1, 2026

        മാനന്തവാടി: എസ്.എഫ്‌.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് എം.എസ്.എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിദ്ധാർത്ഥിൻ്റെ ഗതി വരുമെന്ന…

    Continue reading
    പതിനഞ്ചാം പഞ്ചവത്സര പദ്ധതി: ജില്ലാതല വികസന ശിൽപശാല നാളെ
    • November 1, 2026

      സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ ( നവംബർ 2) രാവിലെ 10 ന് മുട്ടിൽ ഹോട്ടൽ കോപ്പർ കിച്ചൻ ബാങ്ക്വറ്റ് ഹാളിൽ ജില്ലാതല വികസന ശിൽപശാല സംഘടിപ്പിക്കുന്നു. ശിൽപശാല കൃഷി വകുപ്പ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി