ഗ്യാനേഷ് കുമാറിനെ പുറത്താക്കണം. ലോയേഴ്സ് ഫോറം

  • General
  • October 31, 2026
  • 0 Comments

 

കൽപ്പറ്റ:വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ടർ പട്ടികയിൽ നിന്നും നിയമവിരുദ്ധമായി കോടിക്കണക്കിന് വോട്ടുകൾ വെട്ടി മാറ്റിയ കേന്ദ്ര ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്ത് നിന്ന് നീക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ കോടതിക്ക് മുമ്പിൽ കേരള ലോയേഴ്സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധ സമരം ലോയേഴ്സ് ഫോറം സംസ്ഥാന വൈസ് സിഡന്റ് അഡ്വ. എംസിഎം ജമാൽ ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് ഫോറം വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് എ. പി മുസ്തഫ അധ്യക്ഷത വഹിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് കൂട്ടുനിന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ജില്ലാ കോടതി മുമ്പാകെ വയനാട് ജില്ലാ ലോയേഴ്സ് ഫോറം പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

വോട്ടർ പട്ടിക നവീകരണത്തിന്റെ പേരിൽ രാജ്യം ഒട്ടാകെ 13 കോടിയോളം വോട്ടുകളാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ വെട്ടിമാറ്റിയത്.
ഏറ്റവും കുറ്റമറ്റ രീതിയിലും നിഷ്പക്ഷമായും നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയകൾ തന്നെ അട്ടിമറിക്കപ്പെടുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ചീഫ് ഇലക്ഷൻ കമ്മീഷണറെ തിരഞ്ഞെടുക്കുന്ന സമിറ്റിയിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒഴിവാക്കിയത് മുതൽ, ചീഫ് ഇലക്ഷൻ കമ്മീഷണർ എടുക്കുന്ന നടപടികളിൽ ഒരു കാലത്തും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താൻ പോലും കഴിയാത്ത രൂപത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് നിയമപരിരക്ഷ നൽകിയതും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമായാണെന്നും യോഗം അഭിപ്രായപ്പെട്ടു.

കേരളത്തിന് തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ നിന്നുവരെ കേൾക്കുന്ന വാർത്തകൾ വളരെ ഭീതിജനകമാണെന്നും യോഗം സൂചിപ്പിച്ചു.

ലോയസ് ഫോറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുനവറലി സാദത്ത് സ്വാഗതവും ട്രഷറർ അഡ്വക്കേറ്റ് ജമീല പി നന്ദിയും പറഞ്ഞു.

ഭാരവാഹികളായ അഡ്വ. സാലിഹ, അഡ്വ. അസീസ്, അഡ്വ. കാദർ, അഡ്വ. നിതാ ഖാൻ, അഡ്വ. ഷബാന , അഡ്വ. നൗഫൽ, ബാരിക്കൽ തുടങ്ങിയവർ സംസാരിച്ചു.

  • More to Read

    സിദ്ധാർത്ഥിൻ്റെ മരണം: പുനരന്വേഷണം വേണമെന്ന് എം.എസ്.എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി
    • November 1, 2026

        മാനന്തവാടി: എസ്.എഫ്‌.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് എം.എസ്.എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിദ്ധാർത്ഥിൻ്റെ ഗതി വരുമെന്ന…

    Continue reading
    പതിനഞ്ചാം പഞ്ചവത്സര പദ്ധതി: ജില്ലാതല വികസന ശിൽപശാല നാളെ
    • November 1, 2026

      സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ ( നവംബർ 2) രാവിലെ 10 ന് മുട്ടിൽ ഹോട്ടൽ കോപ്പർ കിച്ചൻ ബാങ്ക്വറ്റ് ഹാളിൽ ജില്ലാതല വികസന ശിൽപശാല സംഘടിപ്പിക്കുന്നു. ശിൽപശാല കൃഷി വകുപ്പ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി