എം.ഡി . എം. എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും അറസ്റ്റിൽ
  • November 6, 2026

 

കൽപ്പറ്റ: വയനാട് ലക്കിടിയിൽ 8.520 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ മൂന്നാം പ്രതിയായ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും അറസ്റ്റിൽ.

വയനാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ മലപ്പുറം മൊറയൂർ സ്വദേശി ലൗ ഡെൽ … Read the rest

Continue reading
പൊതുമരാമത്തു പ്രവർത്തികളുടെ നിർവ്വഹണം വേഗത്തിലാക്കും: മന്ത്രി പി. കെ. ബഷീർ
  • November 6, 2026

 

തിരുവനന്തപുരം: സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകൾ, കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്‌ മന്ത്രി പി കെ ബഷീർ. എംഎൽഎ ഐ സി ബാലകൃഷ്ണന്റെ ആവശ്യപ്രകാരം ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. സാങ്കേതികവും ഭരണപരവുമായ വിവിധ കാരണങ്ങളാൽ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാതിരുന്ന … Read the rest

Continue reading
ഗ്യാനേഷ് കുമാറിന്‌ പദവി ഒഴിയേണ്ടിവരും: പി കെ ശ്രീമതി
  • November 6, 2026

കൽപ്പറ്റ:എത്ര പ്രതിരോധിച്ചാലും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‌ പദവി ഒഴിയേണ്ടിവരുമെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി പറഞ്ഞു. മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജന്തർ മന്തർ ഐക്യദാർഢ്യ പ്രക്ഷോഭം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അനുസ്‌മരിപ്പിക്കുന്ന പ്രക്ഷോഭമാണ്‌ രാജ്യതലസ്ഥാനത്തും രാജ്യമാകെയും നടക്കുന്നത്‌. സമരങ്ങൾ അവസാനിച്ചുവെന്ന്‌ കരുതേണ്ട. കൂടുതൽ … Read the rest

Continue reading
ജില്ലാ ശാസ്ത്രോത്സവം ശ്രദ്ധേയമായി വെൽക്കം ഡ്രിങ്ക് കോർണർ
  • November 6, 2026

മാനന്തവാടി: എംജിഎം ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന നാൽപ്പത്തിയഞ്ചാമത് വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് വെൽഫെയർ കമ്മിറ്റി വെൽക്കംഡ്രിങ്ക് കോർണർ ഒരുക്കിയത് ശ്രദ്ധേയമായി. ശാസ്ത്രമേളക്കെത്തുന്ന പ്രതിഭകൾക്കും രക്ഷിതാക്കൾക്കും മധുര പാനീയം നൽകിയാണ് സ്വീകരിച്ചത്. മാനന്തവാടിയിലും മുട്ടിലിലും പ്രവർക്കുന്ന ഗ്രിൽ ഇൻ കോയുടെ സഹകരണത്തോടെയാണ് വെൽഫെയർ കമ്മിറ്റി മധുര പാനീയം ഒരുക്കിയത്. വെൽഫെയർ കമ്മിറ്റിക്ക് നേതൃത്വം വഹിക്കുന്നത് … Read the rest

Continue reading
ക്യാമ്പസ് ടു ബൂത്ത് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി
  • November 6, 2026

 

ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പസ് ടു ബൂത്ത് പ്രത്യേക വോട്ടർ രജിസ്‌ട്രേഷൻ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ചെൽസാസിനി നിർവഹിച്ചു. പുതിയ സമ്മതിദായകരെ വോട്ടർ പട്ടികയിൽ … Read the rest

Continue reading
കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • November 6, 2026

മാനന്തവാടി :ഇടവക പഞ്ചായത്ത് വാർഡ് 3 മുട്ടേരി ഉന്നതിയിലെ ഗോപാലൻ 40 വയസ് ആണ് ഇന്നലെ മുതൽ കാണാതായത് വള്ളിയൂർകാവ് പുഴയിൽ യുവാവ് ചൂണ്ട ഇടുന്ന പതിവ് ഉള്ളതിനാൽ പുഴയിൽ വീണതാകാം എന്ന് പോലീസ് സംശയിക്കുകയും അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് മാനന്തവാടി അഗ്നി രക്ഷാ സേന അംഗങ്ങൾ പുഴയിൽ നടത്തിയ … Read the rest

Continue reading
കലാമണ്ഡലം ഡോ. റെസി ഷാജിദാസിന് ‘നന്മ’യുടെ ആദരം
  • November 6, 2026

കൽപ്പറ്റ :കലാമണ്ഡലം ഡോ. റെസി ഷാജിദാസിന് ‘നന്മ’യുടെ ആദരം

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ വയനാട് ജില്ലാ ഏകദിന ശില്പശാലയിൽ വെച്ച് പ്രശസ്ത കലാകാരി കലാമണ്ഡലം ഡോ. റെസി ഷാജിദാസിനെ ആദരിച്ചു.

നന്മ സ്റ്റേറ്റ്  പ്രസിഡന്റ് വിൽസൻ സാമൂവൽ ചടങ്ങിൽ വെച്ച് ഉപഹാരം സമർപ്പിച്ചു.

നന്മ സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറി അജിത്കുമാർ ഗോതുരുത്ത്, സർഗ്ഗവനിതാ … Read the rest

Continue reading
SMAM പദ്ധതി: അംഗീകൃത ഗുണഭോക്താക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
  • November 6, 2026

​കണിയാമ്പറ്റ: 2026-ലെ സബ്‌മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (SMAM) പദ്ധതി പ്രകാരം ഫാം യന്ത്രവൽക്കരണവും വില്ലേജ് ലെവൽ ഫാം മെഷിനറി ബാങ്കുകളുടെ സ്ഥാപനവും ലക്ഷ്യമിട്ട്, തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കായി കണിയാമ്പറ്റയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വയനാട് ജില്ലയിൽ ആകെ 52 കാർഷിക സംഘങ്ങൾക്കാണ് പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുള്ളത്.
​കോഴിക്കോട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. സൈദലവി … Read the rest

Continue reading
പുസ്തകങ്ങൾ കൈമാറി
  • November 6, 2026

 

 

കൽപ്പറ്റ:ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റിൽ പൊതുജനങ്ങൾക്കായി സജ്ജീകരിച്ച പുസ്തക ശേഖരണത്തിലേക്ക് ജില്ലാ സാക്ഷരതാ മിഷൻ പുസ്തകങ്ങൾ കൈമാറി. ജില്ലാ കലക്ടർ വി. ചെൽസാസിനി പുസ്തകങ്ങൾ ഏറ്റുവാങ്ങി. സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഡോ. എം.കെ സ്വയയുടെ പുസ്തക ശേഖരത്തിൽ നിന്നാണ് പുസ്തകങ്ങൾ നൽകിയത്. വായന മനുഷ്യന്റെ ചിന്തയും അറിവും പരിപോഷിപ്പിക്കുന്ന മികച്ച കൂട്ടുകാരനാണെന്ന് … Read the rest

Continue reading
SOYA യുവജന മാസാചരണം: ഭദ്രാസനതല ഉദ്ഘാടനം നടത്തി
  • November 6, 2026

 

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജെഎസ്ഒവൈഎയുടെ യുവജന മാസാചരണത്തിന്റെ ഭദ്രാസനതല ഉദ്ഘാടനം മീനങ്ങാടി അരമന ചാപ്പലിൽ വച്ച് മലബാർ ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. അരമനയുടെ അങ്കണത്തിൽ തിരുമനസ്സ് പതാക ഉയർത്തി. ഭദ്രാസന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരമന വളപ്പിൽ വൃക്ഷത്തൈ നട്ടു. നവംബർ 8 ഞായറാഴ്ച ഭദ്രാസനത്തിലെ … Read the rest

Continue reading