ലോക നഗരാസൂത്രണ ദിനം: ജില്ലയിൽ വിവിധ പരിപാടികൾ

  • General
  • November 5, 2026
  • 0 Comments

 

ലോക നഗരാസൂത്രണ ദിനാചരണത്തിന്റെ ഭാഗമായി നവംബർ ആറ് മുതൽ 10 വരെ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.നവംബർ ആറിന് രാവിലെ 11ന് മാനന്തവാടി ഗവ എഞ്ചിനീയറിംഗ് കോളേജിൽ എഞ്ചിനീയറിംഗ് വിദ്യാർഥികൾക്കായുള്ള ക്വിസ് മത്സരം നടക്കും. നവംബർ ഏഴിന് രാവിലെ 10ന് കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് മത്സരം നടത്തും. സമ്മാനം നേടുന്നവർക്ക് ക്യാഷ് പ്രൈസ് ലഭിക്കും. നവംബർ 10ന് രാവിലെ 10ന് ‘വയനാട് ജില്ല – ആസൂത്രണ കാഴ്ചപ്പാട്: വെല്ലുവിളികളും സാധ്യതകളും’, ‘നഗരാസൂത്രണവും കെട്ടിട നിർമാണ ചട്ടങ്ങളും’ എന്നീ വിഷയങ്ങളിൽ കളക്ടറേറ്റ് എ.പി.ജെ ഹാളിൽ സെമിനാർ സംഘടിപ്പിക്കും. അന്നേദിവസം നടക്കുന്ന പൊതുപരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ വി ചെൽസാസിനി തുടങ്ങിയവർ പങ്കെടുക്കും. സിവിൽ സ്റ്റേഷൻ വളപ്പിൽ ലേ ഔട്ട് പ്രദർശനം, ഇൻസ്റ്റലേഷൻ, മാസ്റ്റർ പ്ലാൻ എക്‌സിബിഷൻ എന്നിവയും സംഘടിപ്പിക്കും. ഫോൺ: 8547321500

  • More to Read

    പത്മപ്രഭയിൽ സമഗ്ര അംഗത്വ പ്രചാരണം
    • November 5, 2026

      കൽപ്പറ്റ : കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ സമഗ്ര അംഗത്വ പ്രചാരണ പരിപാടിക്കു തുടക്കമായി. എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി റാലിമ ബിജു, ഗായികയും വിംസ് മെഡിക്കൽ കോളേജ് ജീവനക്കാരിയുമായ കെ. ഷീജ എന്നിവർ ലൈബ്രറി കൗൺസിൽ…

    Continue reading
    മാനന്തവാടി രൂപത നസ്രാണി ഫെസ്റ്റ് എട്ടിന് ദ്വാരകയിൽ
    • November 5, 2026

      മാനന്തവാടി: മാനന്തവാടി രൂപത നസ്രാണി ഫെസ്റ്റ് എട്ടിന് വൈകുന്നേരം ആറ് മുതൽ രാത്രി 10 വരെ ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടക്കും. സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ വർഷാഘോഷത്തിന്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി