തവിഞ്ഞാലിന്റെ കൃഷിയറിവുകൾക്ക് ഇനി സ്വന്തം വിലാസം

  • General
  • November 5, 2026
  • 0 Comments

 

തലമുറകളിലൂടെ കൈമാറിവന്ന വിത്തിനങ്ങളും കൃഷിയറിവുകളും കാർഷിക പൈതൃകവും ഇനി ഒരേയിടത്തിൽ. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് കാർഷിക മേഖലയിലെ സമഗ്ര വിവരങ്ങൾ ശേഖരിച്ച് കാർഷിക ഡയറക്ടറി തയ്യാറാക്കുന്നു. നാടിന്റെ പരമ്പരാഗത കൃഷി രീതികൾ സംരക്ഷിച്ച് പുതിയ തലമുറയിലെ കർഷകരിലേക്ക് കൃഷി അറിവുകൾ എത്തിക്കാനുള്ള വേറിട്ട പദ്ധതിയാണിത്. പഞ്ചായത്തിലെ വിവിധ ഗോത്ര തറവാടുകളിൽ നിലവിലുള്ള പലതരം നെൽവിത്തുകളുടെയും മറ്റ് വിളകളുടെയും പരമ്പരാഗത ശേഖരങ്ങളുണ്ട്. തലമുറകളായി സംരക്ഷിക്കുന്ന വിത്തിനങ്ങളുടെ പേരും പ്രത്യേകതകളും ഡയറക്ടറിയിൽ രേഖപ്പെടുത്തും. ഓരോ വിത്തിനത്തിന്റെയും കൃഷിക്കാലം, അനുയോജ്യമായ മണ്ണ്, ജലലഭ്യത, നനയ്ക്കേണ്ട രീതി, പരിപാലനം, വിളവെടുപ്പ് കാലം തുടങ്ങിയ വിവരങ്ങൾ ഡയറക്ടറിയുടെ ഭാഗമായി ശേഖരിക്കും. ഇതിലൂടെ അപൂർവവും പരമ്പരാഗതവുമായ വിത്തിനങ്ങളെക്കുറിച്ച് പുതിയ കർഷകർക്ക് അറിയാനും കാർഷിക മേഖലയിൽ നടപ്പാക്കാനും പഞ്ചായത്തിന്റെ നേതൃത്വത്തിൽ അവസരം ഒരുക്കുകയാണ്.

കുടിയേറ്റ കർഷകരുടെ പഴയകാല കാർഷിക രീതികൾ, കാലക്രമത്തിൽ വന്ന മാറ്റങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി രേഖപ്പെടുത്തും. ആദ്യകാലത്ത് കൃഷി ചെയ്തിരുന്ന വിളകൾ, ഉപയോഗിച്ചിരുന്ന വിത്തുകൾ, പരമ്പരാഗത കൃഷിരീതികൾ, ജലസേചന സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം നിലവിലെ കൃഷിരീതികളും സാങ്കേതികവിദ്യകളുടെ ഉപയോഗവും വിവരശേഖരണത്തിൽ ഉൾപ്പെടും. പദ്ധതിയിലൂടെ തവിഞ്ഞാലിന്റെ കാർഷിക മേഖല കടന്നുവന്ന വഴികളും ഭാവിയിലെ സാധ്യതകളും തിരിച്ചറിയാനാകും. പഞ്ചായത്തിലെ 23 വാർഡുകളിലും പ്രത്യേക പരിശീലനം ലഭിച്ച തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങളാണ് വിവരങ്ങൾ ശേഖരിക്കുക. കർഷകരുടെ വീടുകളും കൃഷിയിടങ്ങളും സന്ദർശിച്ച് കൃഷിഭൂമികളുടെ വിസ്തൃതി, വിവിധ വിളകളുടെ ഉത്‌പാദന അളവ്, ഉത്‌പദന ക്ഷമത, വിത്ത്, നടീൽ വസ്തുക്കൾ ലഭിക്കുന്ന സ്രോതസ്സുകൾ, കാർഷിക ഉത്‌പന്നങ്ങളുടെ വിപണന സാധ്യത വിവരങ്ങൾ ക്രോഡീകരിക്കും. ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി കർഷകർക്ക് പ്രയോജനപ്പെടുത്താവുന്ന കാർഷിക വിവരശേഖരവും ഡയറക്ടറി ഡാറ്റാബേസും തയ്യാറാക്കും. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വിവര ശേഖരണത്തിന് ഒരു ലക്ഷം രൂപ തനത് ഫണ്ടിൽനിന്നും ഡയറക്ടറി അച്ചടിച്ച് വിതരണം ചെയ്യുന്നതിന് രണ്ട് ലക്ഷം രൂപ ജനറൽ ഫണ്ടിൽ നിന്നും അനുവദിച്ചു. പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം, കർഷകരുടെ അനുഭവജ്ഞാനത്തിന്റെ കൈമാറ്റം, കാർഷിക വിഭവങ്ങളുടെ ലഭ്യത, ഉത്‌പദനക്ഷമതയുടെ വർധന എന്നിവയ്ക്ക് പദ്ധതി സഹായകമാകും. പഴയ തലമുറയുടെ കൃഷിയറിവുകളെയും പുതിയ കാലത്തെ കാർഷിക സാധ്യതകളെയും ബന്ധിപ്പിക്കുന്ന ആധികാരിക രേഖയായി തവിഞ്ഞാൽ കാർഷിക ഡയറക്ടറിയെ മാറ്റുകയാണ് ലക്ഷ്യം.

  • More to Read

    പത്മപ്രഭയിൽ സമഗ്ര അംഗത്വ പ്രചാരണം
    • November 5, 2026

      കൽപ്പറ്റ : കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ സമഗ്ര അംഗത്വ പ്രചാരണ പരിപാടിക്കു തുടക്കമായി. എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി റാലിമ ബിജു, ഗായികയും വിംസ് മെഡിക്കൽ കോളേജ് ജീവനക്കാരിയുമായ കെ. ഷീജ എന്നിവർ ലൈബ്രറി കൗൺസിൽ…

    Continue reading
    മാനന്തവാടി രൂപത നസ്രാണി ഫെസ്റ്റ് എട്ടിന് ദ്വാരകയിൽ
    • November 5, 2026

      മാനന്തവാടി: മാനന്തവാടി രൂപത നസ്രാണി ഫെസ്റ്റ് എട്ടിന് വൈകുന്നേരം ആറ് മുതൽ രാത്രി 10 വരെ ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടക്കും. സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ വർഷാഘോഷത്തിന്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി