മെഡിക്കൽ കോളജ് മടക്കിമലയിൽ തന്നെ വേണം: മുസ്്‌ലിം ലീഗ് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ട് ജില്ലയിലെ ലീഗ് നേതാക്കൾ

  • General
  • November 3, 2026
  • 0 Comments

 

കൽപ്പറ്റ: പത്ത് വർഷം മുമ്പ് യു.ഡി.എഫ് സർക്കാർ തറക്കല്ലിടുകയും പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുകയും ചെയ്ത മടക്കിമലയിലെ നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് തന്നെ വയനാട് സർക്കാർ മെഡിക്കൽ കോളജ് നിർമ്മിക്കണമെന്ന് വയനാട് ജില്ലാ മുസ്്‌ലിം ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ, വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർക്ക് നിവേദനം നൽകി.
ജില്ലയിലെ ഏത് പ്രദേശത്ത് നിന്നും എളുപ്പത്തിൽ എത്താൻ കഴിയുന്നതും നിയമനടപടികൾ പൂർത്തിയാക്കി സൗജന്യമായി ലഭിച്ച 50 ഏക്കർ ഭൂമി സർക്കാരിന്റെ കൈവശമുള്ളതും മടക്കിമലയിലാണ്. 2015ൽ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിക്കുകയും പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്കായി തുക വകയിരുത്തുകയും ചെയ്ത മടക്കിമലയിലെ മെഡിക്കൽ കോളജ് പദ്ധതി രാഷ്ട്രീയ കാരണങ്ങളാൽ ഇടതുസർക്കാർ അട്ടിമറിക്കുകയാണ് ചെയ്തത്. ഭരണത്തിലേറിയ ആദ്യത്തെ അഞ്ചുവർഷം മടക്കിമലയിലെ ഭൂമി അവഗണിച്ച് ചുണ്ടേലിൽ ഭൂമി അന്വേഷിച്ചും, മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാൻ ചർച്ച നടത്തിയും സമയം കളയുകയായിരുന്നു ഇടതുസർക്കാർ. തെരഞ്ഞെടുപ്പ് അടുത്തതോടെ, അതുവരെ നല്ല രീതിയിൽ നടന്നു വന്നിരുന്ന മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളജ് ബോർഡ് വെച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു. മെഡിക്കൽ കോളജ് പ്രഖ്യാപിച്ചെങ്കിലും വയനാട്ടിലെ സാധാരണക്കാരുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിസ്ഥാന സൗകര്യങ്ങളും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങളും വിപുലപ്പെടുത്താതെ പാടേ അവഗണിക്കുകയാണുണ്ടായത്. മാത്രവുമല്ല, മെഡിക്കൽ കോളജ് ആവശ്യത്തിനായി ഭൂമി കണ്ടെത്തുന്നതിൽ എൽ.ഡി.എഫ് സർക്കാർ കുറ്റകരമായ നിസംഗത പുലർത്തുകയും ചെയ്തു. മാനന്തവാടിയിൽ മെഡിക്കൽ കോളജ് പ്രഖ്യാപിച്ച് പ്രാദേശിക വികാരമുയർത്തി, എം.എൽ.എ സീറ്റ് നിലനിർത്തുക എന്നതിൽ കവിഞ്ഞ ഒരു ആത്മാർത്ഥതയും ഇടതുസർക്കാർ കാണിച്ചില്ല. പാഴാക്കി കളഞ്ഞ ഈ പത്ത് വർഷം കൊണ്ട് ജില്ലയിലെ പതിനായിരക്കണക്കിന് രോഗികൾക്ക് വലിയ ദുരിതമനുഭവിക്കേണ്ടി വന്നു.
ജില്ലയിലെ ആരോഗ്യ മേഖലക്ക് മുതൽക്കൂട്ടാവുന്ന മെഡിക്കൽ കോളജ് മടക്കിമലയിൽ തന്നെ നിർമ്മിക്കുകയാണ് നിലവിലുള്ള പരിഹാരം. ജവഹർലാൽ നെഹ്‌റുവിന്റെ കൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ജിനചന്ദ്രയുടെ പേരിലുള്ള മെഡിക്കൽ കോളജ്, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട ഭൂമിയിൽ തന്നെ ഉയരണമെന്നാണ് ഓരോ യു.ഡി.എഫുകാരന്റെയും ആഗ്രഹം. ഇതേ സമയം തന്നെ മാനന്തവാടിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി യാഥാർത്ഥ്യമാക്കുകയും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, വയനാട് ജില്ലാ ആശുപത്രിയായി ഉയർത്തുകയും വേണമെന്നും നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതുവഴി ജില്ലയിലെ അടിസ്ഥാന വർഗമുൾപ്പെടെ മുഴുവൻ പേർക്കും മികച്ചതും വിദഗ്ധവുമായ ചികിത്സ ഉറപ്പാക്കാൻ കഴിയുമെന്നും വിവാദങ്ങളുണ്ടാക്കി കാലതാമസം വരുത്തുന്നത് വയനാടൻ ജനതയോടുള്ള ദ്രോഹമായിരിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വാഹനപാകടങ്ങളിൽ ഗുരുതര പരിക്കേൽക്കുന്നവർ, പാമ്പ് കടിച്ചും മറ്റും വിഷബാധയേൽക്കുന്നവർ, തീപൊള്ളലേൽക്കുന്നവർ, ഹൃദ്രോഗബാധിതർ തുടങ്ങി അടിയന്തിരമായി വിദഗ്ധ ചികിത്സ ലഭിക്കേണ്ട രോഗങ്ങൾക്കൊന്നും വയനാട്ടിലെ സർക്കാർ ആസ്പത്രികളിൽ ഇനിയും മതിയായ ചികിത്സ സജ്ജമായിട്ടില്ല. ജില്ലയിലെ വിവിധ ആസ്പത്രികളിൽ നിന്ന് ഒരു വർഷം പതിനയ്യായിരത്തിലധികം രോഗികൾ കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിൽ വിദഗ്ധ ചികിത്സക്കായി എത്തുന്നുണ്ടെന്നാണ് കണക്ക്. ഏകദേശം ഇത്രയും രോഗികൾ സ്വകാര്യ ആസ്പത്രികളെയും ആശ്രയിക്കുന്നുണ്ട്. ഈ രോഗികളിൽ കുറേ പേർക്കെങ്കിലും യഥാസമയത്ത് ചികിത്സ കിട്ടാത്തതിന്റെ പേരിൽ മരണത്തിന് കീഴടങ്ങേണ്ടിയും വരുന്നു.
മടക്കിമലയിലെ മെഡിക്കൽ കോളജ്, മാനന്തവാടിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി, സുൽത്താൻ ബത്തേരിയിലെ ജില്ലാ ആശുപത്രി എന്നിവ യാഥാർത്ഥ്യമാവുന്നതോടെ ചികിത്സ കിട്ടാതെ ഒരു വയനാട്ടുകാരനും വഴിയിൽ മരിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ കഴിയുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. റസാഖ് കൽപ്പറ്റ, എം. മുഹമ്മദ് ബഷീർ, കെ. ഹാരിസ്, സലിം മേമന, എം.എ അസൈനാർ, സി.കെ ഹാരിഫ്, ടി. അവറാൻ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

  • More to Read

    തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
    • November 3, 2026

      ബത്തേരി:ഇന്നലെ ചീരാൽ വെള്ളച്ചാൽ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊഴുവണ ഊരിലെ കാക്കു എന്ന് വിളിക്കുന്ന (ബിനു-35 )ആണ് മരിച്ചത്. സഹോദരങ്ങളായ ബിജുവും, ദിനേശനുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.തുടർന്ന് നൂൽപ്പുഴ പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

    Continue reading
    മീനങ്ങാടി സ്‌കൂളിലെ വിനോദയാത്രാ വിവാദം; പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ
    • November 3, 2026

      മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്‌റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആണ് സ്റ്റേ അനുവദിച്ചത്. ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്രയ്ക്ക് പോയതെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ വാദം. ഇക്കഴിഞ്ഞ ഞായറാഴ്ച 133 കുട്ടികളെയും കൊണ്ട് ഹൈദരാബാദിൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി