കിഴക്കേടം ബിജുവിനെ അനുസ്മരിച്ചു
  • November 21, 2026

 

മാനന്തവാടി: മാനന്തവാടി പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റും മാധ്യമപ്രവർത്തകനുമായിരുന്ന കിഴക്കേടം ബിജുവിനെ മാനന്തവാടി പ്രസ്‌ക്ലബ്ബ് അനുസ്മരിച്ചു. പെരുവക സെയ്‌ന്റ് ആൻസ് ഭവനിൽ നടന്ന അനുസ്മരണയോഗം ഉഷാ വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂൾ, മാനന്തവാടി ഹിൽബ്ലൂംസ് സ്കൂൾ, ഓപ്പൺ ന്യൂസർ, മാനന്തവാടി ഗ്രിൽ എൻ കോ എന്നിവയുടെ സഹകരണത്തോടെയാണ് അനുസ്മരണം … Read the rest

Continue reading
റേഷൻകട ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
  • November 21, 2026

 

പനമരം: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നടവയൽ പാതിരിയമ്പം കൊല്ലകോണത്ത് കെ.ആർ. ഷിജു (44)വിനെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ എസ്.എച്ച്.ഒ. കെ. സിൻഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. മുൻപ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും ഷിജു പ്രതിയാണ്.

2026 നവംബർ 20ന് വൈകിട്ടായിരുന്നു … Read the rest

Continue reading
മലയാളഭാഷാ വാരാചരണം സംഘടിപ്പിച്ചു
  • November 21, 2026

 

ഭാരതീയ ചികിത്സാ വകുപ്പിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൻറെയും സംയുക്താഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ നടന്ന പരിപാടി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അജീഷ് കെ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. പൈ മിനി അധ്യക്ഷത വഹിച്ചു. ഔദ്യോഗിക രംഗത്ത് മലയാള ഭാഷയുടെയും ഭരണ് … Read the rest

Continue reading
പച്ചക്കറി സ്വയംപര്യാപ്തതയ്ക്ക് വെജിറ്റബിൾ മിഷൻ ആരംഭിക്കും: മന്ത്രി ടി സിദ്ദിഖ്*
  • November 21, 2026

 

*അനൂസിന്റെ കൃഷിയിടത്തിൽ വിളവെടുപ്പ് മഹോത്സവം*

പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സംസ്ഥാനത്ത് വെജിറ്റബിൾ മിഷൻ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ്. വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി കരുവാരത്തൊടിയിൽ അനൂസിന്റെ കൃഷിയിടത്തിൽ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജനപ്രതിനിധികളുടെ വീടുകൾ, സ്ഥല സൗകര്യമുള്ള … Read the rest

Continue reading
വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന് ഡിസംബർ 19ന് തുടക്കമാകും: മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും
  • November 21, 2026

 

ദ്വാരക: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ മൂന്നാം പതിപ്പിന് ഡിസംബർ 19ന് തുടക്കമാകും. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ സാഹിത്യോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. നിരവധി പ്രമുഖർ ചടങ്ങിൻ്റെ ഭാഗമാകുമെന്ന് ഡബ്ല്യു എൽഎഫ് ഡയറക്ടർ ഡോ. വിനോദ് കെ. ജോസ് അറിയിച്ചു. പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ എൻ.ഇ. സുധീറും എഴുത്തുകാരൻ കൂടിയായ … Read the rest

Continue reading
മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ വിജയത്തിളക്കവുമായി ദ്വാരക എ.യു.പി. സ്കൂൾ
  • November 21, 2026

 

 

ദ്വാരക : 2026-27 അധ്യയന വർഷം മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടങ്ങളുമായി ദ്വാരക എ.യു.പി. സ്കൂൾ. എൽ.പി ജനറൽ വിഭാഗത്തിൽ 65 പോയിന്റോടെ ഒന്നാം സ്ഥാനവും, എൽ.പി അറബിക് കലോത്സവത്തിൽ 45 പോയിന്റോടെ ഒന്നാം സ്ഥാനവും, യു.പി. ജനറൽ വിഭാഗത്തിൽ 78 പോയിന്റോടെ രണ്ടാം സ്ഥാനവും, യു.പി. സംസ്കൃതോത്സവത്തിൽ 76 … Read the rest

Continue reading
വൈദ്യുതി വാങ്ങുന്നതിൽ സുതാര്യത വേണം: ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ
  • November 21, 2026

 

 

കൽപ്പറ്റ:വൈദ്യുതി വാങ്ങുന്നതിൽ സുതാര്യത ഉറപ്പാക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ(എഐടിയുസി) ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡിഎ കുടിശിക ഉടൻ വിതരണം ചെയ്യുക, കെഎസ്ഇബിയിലെ ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രതീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. റസാഖ്, … Read the rest

Continue reading
ദുരന്ത നിവാരണ പരിശീലനം നടത്തി
  • November 21, 2026

 

മീനങ്ങാടി: ഏഴാംചിറ സഹൃദയ ക്ലബ്ബിന്റെയും ബത്തേരി ശ്രേയസിന്റെയും നേതൃത്വത്തിൽ ദുരന്തനിവാരണ പരിശീലനവും മെഡിക്കൽ ഉപകരണങ്ങളുടെ കൈമാറ്റവും നടത്തി. സഹൃദയ ഗ്രന്ഥശാലയിൽ നടത്തിയ പരിശീലനത്തിന് നാദാപുരം ഫയർ ആൻഡ് സേഫ്റ്റി ഓഫിസർ എ. സതീഷ് നേതൃത്വം നൽകി. അപകടങ്ങളെ എങ്ങനെ ഒഴിവാക്കാമെന്ന് അ്‌ദ്ദേഹം വിശദീകരിച്ചു. അപകടം സംഭവിച്ചാൽ നൽകേണ്ട പ്രഥമശുശ്രൂഷയിൽ പരിശീലനം നൽകി. മെഡിക്കൽ ഉപകരണങ്ങളുടെ … Read the rest

Continue reading
കെജിഒയു ഐക്യദാർഢ്യ സദസ്സ് നടത്തി
  • November 21, 2026

 

കൽപറ്റ: സെക്രട്ടേറിയറ്റ് വളയൽ സമരം പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷ സംഘടനകളുടെ നിലപാടുകളിലെ വൈരുധ്യങ്ങളും കാപട്യവും ചൂണ്ടിക്കാട്ടിയും ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെജിഒയു) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. വയനാട് ജില്ലാ കളക്ടറേറ്റ് അങ്കണത്തിൽ നടന്ന സദസ്സ് മുൻ എം ഏൽ എ ശ്രീ എൻ … Read the rest

Continue reading