
മീനങ്ങാടി: ഏഴാംചിറ സഹൃദയ ക്ലബ്ബിന്റെയും ബത്തേരി ശ്രേയസിന്റെയും നേതൃത്വത്തിൽ ദുരന്തനിവാരണ പരിശീലനവും മെഡിക്കൽ ഉപകരണങ്ങളുടെ കൈമാറ്റവും നടത്തി. സഹൃദയ ഗ്രന്ഥശാലയിൽ നടത്തിയ പരിശീലനത്തിന് നാദാപുരം ഫയർ ആൻഡ് സേഫ്റ്റി ഓഫിസർ എ. സതീഷ് നേതൃത്വം നൽകി. അപകടങ്ങളെ എങ്ങനെ ഒഴിവാക്കാമെന്ന് അ്ദ്ദേഹം വിശദീകരിച്ചു. അപകടം സംഭവിച്ചാൽ നൽകേണ്ട പ്രഥമശുശ്രൂഷയിൽ പരിശീലനം നൽകി. മെഡിക്കൽ ഉപകരണങ്ങളുടെ കൈമാറ്റം ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ നിർവഹിച്ചു.സഹൃദയ ഗ്രന്ഥശാല പ്രസിഡന്റും വാർഡ് അംഗവുമായ അനീഷ് കെ. ജോസഫ് അധ്യക്ഷത വഹിച്ചു.ശ്രേയസ് പ്രോജ്ക്ട് കോ-ഓർഡിനേറ്റർ മേരി നിഷ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ കെ.ജി. ലെനീഷ്, റോബിൻ ജോസഫ്, സഹൃദയ ക്ലബ് സെക്രട്ടറി എം.സി. രാജു, എം.ടി. കുര്യൻ, പി.എ. സജി, ബീന മേരി, കെ. സിന്ധു എന്നിവർ പ്രസംഗിച്ചു. ശ്രേയസ് നെല്ലിമാളം യൂണിറ്റിലെ സെലീന സാജു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.








