വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന് ഡിസംബർ 19ന് തുടക്കമാകും: മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും

  • General
  • November 21, 2026
  • 0 Comments

 

ദ്വാരക: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ മൂന്നാം പതിപ്പിന് ഡിസംബർ 19ന് തുടക്കമാകും. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ സാഹിത്യോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. നിരവധി പ്രമുഖർ ചടങ്ങിൻ്റെ ഭാഗമാകുമെന്ന് ഡബ്ല്യു എൽഎഫ് ഡയറക്ടർ ഡോ. വിനോദ് കെ. ജോസ് അറിയിച്ചു. പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ എൻ.ഇ. സുധീറും എഴുത്തുകാരൻ കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശനും ചേർന്ന് നടത്തുന്ന സംഭാഷണം ഉദ്ഘാടനത്തിനു ശേഷം നടക്കും. മുഖ്യമന്ത്രി രചിച്ച ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിൻ്റെ വിശേഷങ്ങൾ മുഖ്യമന്ത്രി പങ്കുവയ്ക്കും. തുടർന്നു നടക്കുന്ന ബുക്ക് സൈനിംഗ് സെഷനിൽ അദ്ദേഹം പങ്കെടുക്കുകയും പുസ്തകത്തിൽ ഒപ്പുവയ്ക്കുകയും ചെയ്യും. വയനാടിൻ്റെ നെല്ലച്ഛൻ അന്തരിച്ച പത്മശ്രീ ചെറുവയൽ രാമനോടുള്ള ആദരസൂചകമായി പ്രത്യേക പരിപാടിയോടെയാണ് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമാകുക. 19 മുതൽ 23വരെ അഞ്ചു ദിവസങ്ങളിലായാണ് ഇത്തവണത്തെ സാഹിത്യോത്സവം നടക്കുന്നത്. സാഹിത്യ, സാമൂഹിക, ചലച്ചിത്ര, കലാരംഗത്തെ നിരവധി പ്രമുഖരാണ് പരിപാടിയിൽ പങ്കെടുക്കുക. വയനാട് എംപി പ്രിയങ്കാ ഗാന്ധി, സിപിഎം ദേശീയ സെക്രട്ടറി എംഎ ബേബി, സാഹിത്യാകാരായ സാറാ ജോസഫ്, എം. മുകുന്ദൻ, സക്കറിയ, സച്ചിദാനന്ദൻ, ചലച്ചിത്ര താരങ്ങളായ പ്രകാശ് രാജ്, ഉർവശി തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ സാഹിത്യോത്സവത്തിൻ്റെ ഭാഗമാകും. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ ബുക്ക് സ്റ്റാളുകൾ, ഭക്ഷ്യശാലകൾ, ചിത്ര പ്രദർശനം, കാർഷിക പ്രദർശനം, പുഷ്പമേള, വിവിധ വിഷയങ്ങളിലെ മാസ്റ്റർ ക്ലാസുകൾ , ഇൻ്റർനാഷണൽ അക്കാഡമിക് കോൺഫറൻസ്, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് , പൊതുവിഭാഗങ്ങൾക്കായി സാഹിത്യ ക്വിസ് തുടങ്ങിയവയും എല്ലാ ദിവസവും വൈകുന്നേരം സംഗീത സന്ധ്യകളും അരങ്ങേറും. ഡബ്ല്യു എൽ എഫിൻ്റെ പ്രത്യേക പരിപാടികളായ പൈതൃക നടത്തം, ദിവസേനയുള്ള ക്യാമ്പ് ഫയർ വായന തുടങ്ങിയവ ഇത്തവണയും ഉണ്ടാകും. ഇത്തവണ ഡെലിഗേറ്റ് പാസുകളും ടിക്കറ്റുകളും വഴി പ്രവേശനം നിയന്ത്രിക്കും. ആയിരം രൂപയുടെ ഡെലിഗേറ്റ് പാസ്, ഒറ്റത്തവണ പ്രവേശനം അനുവദിക്കുന്ന 100 രൂപയുടെ ദിവസ ടിക്കറ്റ് എന്നിവയാണ് ഉണ്ടാവുക. പതിനേഴ് വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് ദിവസ ടിക്കറ്റ് നിരക്ക് 50 രൂപയായിരിക്കും. ഡിസംബർ 10 വരെ ഡെലിഗേറ്റ് പാസ് എടുക്കുന്നവർക്ക് നിരക്കിൽ ഇളവു ലഭിക്കും. ഡെലിഗേറ്റുകൾക്ക് എല്ലാ പരിപാടികളിലും ഏതാനും സീറ്റുകൾ നീക്കിവയ്ക്കുകയും ബുക്ക് സൈനിംഗ് സെഷനിൽ പ്രത്യേക ക്യൂ അനുവദിക്കുകയും ചെയ്യും.

 

 

 

  • More to Read

    കിഴക്കേടം ബിജുവിനെ അനുസ്മരിച്ചു
    • November 21, 2026

      മാനന്തവാടി: മാനന്തവാടി പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റും മാധ്യമപ്രവർത്തകനുമായിരുന്ന കിഴക്കേടം ബിജുവിനെ മാനന്തവാടി പ്രസ്‌ക്ലബ്ബ് അനുസ്മരിച്ചു. പെരുവക സെയ്‌ന്റ് ആൻസ് ഭവനിൽ നടന്ന അനുസ്മരണയോഗം ഉഷാ വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂൾ, മാനന്തവാടി ഹിൽബ്ലൂംസ്…

    Continue reading
    മലയാളഭാഷാ വാരാചരണം സംഘടിപ്പിച്ചു
    • November 21, 2026

      ഭാരതീയ ചികിത്സാ വകുപ്പിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൻറെയും സംയുക്താഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ നടന്ന പരിപാടി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അജീഷ് കെ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി