പച്ചക്കറി സ്വയംപര്യാപ്തതയ്ക്ക് വെജിറ്റബിൾ മിഷൻ ആരംഭിക്കും: മന്ത്രി ടി സിദ്ദിഖ്*

  • General
  • November 21, 2026
  • 0 Comments

 

*അനൂസിന്റെ കൃഷിയിടത്തിൽ വിളവെടുപ്പ് മഹോത്സവം*

പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സംസ്ഥാനത്ത് വെജിറ്റബിൾ മിഷൻ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ്. വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി കരുവാരത്തൊടിയിൽ അനൂസിന്റെ കൃഷിയിടത്തിൽ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജനപ്രതിനിധികളുടെ വീടുകൾ, സ്ഥല സൗകര്യമുള്ള പോലീസ് സ്റ്റേഷനുകൾ, സ്‌കൂൾ-കോളേജുകളിൽ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കും. മണ്ണുപരിശോധന ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങൾ കൃഷി വകുപ്പ് മുഖേന ലഭ്യമാക്കും. അടുത്ത അധ്യയനവർഷത്തോടെ 5000 സ്‌കൂളുകളിൽ കൃഷി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ കൃഷി മികച്ച വരുമാനമാർഗമായി മാറ്റാമെന്നതിന്റെ മാതൃകയാണ് വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി അനൂസിന്റെ കൃഷിയിടം. കൃഷി ആദായകരമല്ലെന്ന് പറയുന്നവർ അനൂസിന്റെ മാതൃക കണ്ടുപഠിക്കണമെന്നും മന്ത്രി പറഞ്ഞു. കീടനാശിനികളുടെ ഉപയോഗം കുറച്ച് ശാസ്ത്രീയ കൃഷിരീതികളും മഞ്ഞ സ്റ്റിക്കി ട്രാപ്പുകളും പ്രയോജനപ്പെടുത്തിയാണ് അനൂസ് കൃഷി നടത്തുന്നത്. കൃഷി വകുപ്പിന്റെ പിന്തുണയും പ്രവർത്തനത്തിന് കരുത്തായി. ഇതിനോടകം ഒന്നരലക്ഷം രൂപയുടെ ചീര ഇവിടെനിന്ന് വിറ്റഴിച്ചു. ഭക്ഷ്യ സുരക്ഷയും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ സുരക്ഷിതമായ ഭക്ഷ്യോത്പാദനത്തിന്റെ ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണം. എന്റെ അന്നം എന്റെ ഉത്തരവാദിത്വം എന്ന ബോധ്യം സമൂഹത്തിൽ വളരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർഥികളിൽ കാർഷികാഭിരുചി വളർത്തുന്നതിന് കതിർ കാർഷിക ക്ലബ്ബുകളുടെ പ്രവർത്തനം വിപുലീകരിക്കും. വിദ്യാർഥികൾക്ക് കൃഷി നേരിട്ട് പരിചയപ്പെടുന്നതിനായി അനൂസിന്റെ കൃഷിയിടം ഉൾപ്പെടെയുള്ള മാതൃകാ ഫാമുകളിലേക്ക് സന്ദർശനം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിയിടം ഒരുക്കുന്നതിനായി സ്ഥലം വിട്ടുനൽകിയ ഷുക്കൂറിനെയും അനൂസിന്റെ കുടുംബാംഗങ്ങളെയും കൃഷിക്ക് പിന്തുണ നൽകിയ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജൻ, ആത്മ ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് ഫൈസൽ, ഡെപ്യൂട്ടി ഡയറക്ടർമാരായ ലാൽസുന കൃഷ്ണ, പി പ്രകാശ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.കെ മുഹമ്മദ് ഷഫീഖ്, വൈത്തിരി കൃഷി ഓഫീസർ ടി.എൽ ദിവ്യ, കൃഷി അസിസ്റ്റന്റുമാരായ കെ.എം മുംതാസ്, സി.കെ മഹേഷ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, പ്രദേശവാസികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

  • More to Read

    കിഴക്കേടം ബിജുവിനെ അനുസ്മരിച്ചു
    • November 21, 2026

      മാനന്തവാടി: മാനന്തവാടി പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റും മാധ്യമപ്രവർത്തകനുമായിരുന്ന കിഴക്കേടം ബിജുവിനെ മാനന്തവാടി പ്രസ്‌ക്ലബ്ബ് അനുസ്മരിച്ചു. പെരുവക സെയ്‌ന്റ് ആൻസ് ഭവനിൽ നടന്ന അനുസ്മരണയോഗം ഉഷാ വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂൾ, മാനന്തവാടി ഹിൽബ്ലൂംസ്…

    Continue reading
    മലയാളഭാഷാ വാരാചരണം സംഘടിപ്പിച്ചു
    • November 21, 2026

      ഭാരതീയ ചികിത്സാ വകുപ്പിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൻറെയും സംയുക്താഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ നടന്ന പരിപാടി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അജീഷ് കെ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി