
മാനന്തവാടി: മാനന്തവാടി പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റും മാധ്യമപ്രവർത്തകനുമായിരുന്ന കിഴക്കേടം ബിജുവിനെ മാനന്തവാടി പ്രസ്‌ക്ലബ്ബ് അനുസ്മരിച്ചു. പെരുവക സെയ്‌ന്റ് ആൻസ് ഭവനിൽ നടന്ന അനുസ്മരണയോഗം ഉഷാ വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂൾ, മാനന്തവാടി ഹിൽബ്ലൂംസ് സ്കൂൾ, ഓപ്പൺ ന്യൂസർ, മാനന്തവാടി ഗ്രിൽ എൻ കോ എന്നിവയുടെ സഹകരണത്തോടെയാണ് അനുസ്മരണം സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രസ്‌ക്ലബ്ബ് വെള്ളമുണ്ടയിലെ കുടുംബത്തിനു നൽകുന്ന സഹായധനം പള്ളിയാൽ സൂപ്പി, പി.ജെ. വിൻസെന്റ് എന്നിവർ എം.എൽ.എയിൽനിന്നു സ്വീകരിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് അരുൺ വിൻസെന്റ് അധ്യക്ഷത വഹിച്ചു. ബിജു അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മേരിമാതാ കോളേജുമായി സഹകരിച്ച് നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായവർക്കുള്ള കാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.








