മലയാളഭാഷാ വാരാചരണം സംഘടിപ്പിച്ചു

  • General
  • November 21, 2026
  • 0 Comments

 

ഭാരതീയ ചികിത്സാ വകുപ്പിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൻറെയും സംയുക്താഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ നടന്ന പരിപാടി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അജീഷ് കെ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. പൈ മിനി അധ്യക്ഷത വഹിച്ചു. ഔദ്യോഗിക രംഗത്ത് മലയാള ഭാഷയുടെയും ഭരണ് ഭാഷയുടെയും പ്രാധാന്യത്തെക്കുറിച്ചും എഴുത്തുകാരൻ ശ്രീജിത്ത് ശ്രീവിഹാർ ക്ലാസെടുത്തു. അമ്പലവയൽ ആയുർവേദ ഗവ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറും എഴുത്തുകാരിയുമായ ഡോ നിഖില ചന്ദ്രൻ, എഴുത്തുകാരൻ ശ്രീജിത്ത് ശ്രീവാഹിൻ എന്നിവരെ പരിപാടിയിൽ ആദരിച്ചു. നഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ രഞ്ജിത്ത്, സീനിയർ സൂപ്രണ്ട് എം.എസ് വിനോദ്, ചീഫ് മെഡിക്കൽ ഓഫീസർമാരായ ഡോ. വി.പി ആരിഫ, ഡോ. കെ പ്രഷീല, ഡോ. എബി ഫിലിപ്പ്, എം അനിത, ഡോ. നിഖില ചന്ദ്രൻ, വേങ്ങപ്പള്ളി ഗവ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. കെ സുബിഷ, കോട്ടത്തറ ഗവ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. കെ ദിവ്യ എന്നിവർ പങ്കെടുത്തു.

  • More to Read

    കിഴക്കേടം ബിജുവിനെ അനുസ്മരിച്ചു
    • November 21, 2026

      മാനന്തവാടി: മാനന്തവാടി പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റും മാധ്യമപ്രവർത്തകനുമായിരുന്ന കിഴക്കേടം ബിജുവിനെ മാനന്തവാടി പ്രസ്‌ക്ലബ്ബ് അനുസ്മരിച്ചു. പെരുവക സെയ്‌ന്റ് ആൻസ് ഭവനിൽ നടന്ന അനുസ്മരണയോഗം ഉഷാ വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂൾ, മാനന്തവാടി ഹിൽബ്ലൂംസ്…

    Continue reading
    പച്ചക്കറി സ്വയംപര്യാപ്തതയ്ക്ക് വെജിറ്റബിൾ മിഷൻ ആരംഭിക്കും: മന്ത്രി ടി സിദ്ദിഖ്*
    • November 21, 2026

      *അനൂസിന്റെ കൃഷിയിടത്തിൽ വിളവെടുപ്പ് മഹോത്സവം* പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സംസ്ഥാനത്ത് വെജിറ്റബിൾ മിഷൻ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ്. വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി കരുവാരത്തൊടിയിൽ അനൂസിന്റെ കൃഷിയിടത്തിൽ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്ത്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി