
ബത്തേരി: ലഹരി മുക്തമായ മനസ്സും ശരീരവും നൽകുന്ന സൗഖ്യത്തെക്കുറിച്ച് പുത്തൻ അവബോധം പകർന്ന് അസംപ്ഷൻ നഴ്‌സിങ് കോളേജിൽ ‘സൗഖ്യസ്പർശം’ എന്ന പേരിൽ പ്രത്യേക സംവാദവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ മേഴ്‌സി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങ് എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തി.
ആരോഗ്യമേഖലയിലെ ഭാവി വാഗ്ദാനങ്ങളായ നഴ്‌സിങ് വിദ്യാർഥികൾ സ്വയം ലഹരിക്ക് അതീതരായി നിൽക്കുന്നതോടൊപ്പം സമൂഹത്തിന് സൗഖ്യവും പ്രതീക്ഷയും പകരുന്ന കാവലാളുകളായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരിയുടെ പിടിയിലകപ്പെടുന്നവരെ ഒറ്റപ്പെടുത്താതെ സ്നേഹപൂർണ്ണമായ ഇടപെടലുകളിലൂടെയും ശരിയായ കൗൺസിലിംഗിലൂടെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആരോഗ്യപ്രവർത്തകർക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഒന്നാം വർഷ നഴ്‌സിങ് വിദ്യാർഥിനി അനു മേരി സ്വാഗതം ആശംസിച്ചു.സിസ്റ്റർ നാൻസി ആന്റോ, എലിസബത്ത് ഏലിയാസ്, സിസ്റ്റർ എൽസി ജോസ്, സിസ്റ്റർ ഫിൽസി വടക്കേൽ,തണ്ടർ ക്ലബ്ബ് പ്രതിനിധി ലിയ ജസ്റ്റിൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.തണ്ടർ ക്ലബ് ലീഡർ ഹർഷിൻ സി ജെയ്‌സൺ നന്ദി രേഖപ്പെടുത്തി









