
പുൽപ്പള്ളി : ക്രിസ്മസിനോടനുബന്ധിച്ച് പുൽപ്പള്ളി മേഖലയിൽ മാനന്തവാടി രൂപതയുടെ കീഴിലുള്ള ഇടവകകൾ ചേർന്ന് ക്രിസ്മസ് റാലി – ഗ്ലോറിയ – 2026 നടത്തുവാൻ തീരുമാനിച്ചു.
മുള്ളൻകൊല്ലി ഫൊറോനയ്ക്ക് കീഴിലുള്ള മരക്കടവ്, കബനിഗിരി, സീതാമൗണ്ട്,പാടിച്ചിറ, ശിശുമല, അമരക്കുനി, ആടിക്കൊല്ലി,ഇരുളം, പട്ടാണികൂപ്പ്, മുള്ളൻകൊല്ലി, പുൽപ്പള്ളി ടൗൺ, മരകാവ് എന്നീ ഇടവകകൾ ചേർന്നാണ് സംയുക്ത ക്രിസ്മസ് റാലി നടത്തുന്നത്.

ഡിസംബർ -19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുൽപ്പള്ളി ടൗണിലാണ് റാലി നടക്കുന്നത്. മേഖലയിലെ 12 ഇടവകകളിൽ നിന്നായി പതിനായിരത്തോളം വിശ്വാസികൾ റാലിയിൽ അണിനിരക്കും .
വിവിധ പാരമ്പര്യ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, ക്രിസ്മസ് പപ്പമാർ തുടങ്ങിയവ റാലിയിൽ അണിനിരക്കും.
മാനന്തവാടി രൂപത ബിഷപ്പ് മാർ .ജോസ് പൊരുന്നേടം റാലിയിൽ ക്രിസ്മസ് സന്ദേശം നൽകും .
മുള്ളൻകൊല്ലി ഫോറോന പള്ളി ഹാളിൽ ഇടവക വികാരിമാർ, ഇടവക പ്രതിനിധികൾ, സന്യാസ സഭ പ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ റാലിയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു.
മുള്ളൻകൊല്ലി ഫൊറോന വികാരി ഫാ. ജോർജ് ആലുക്ക അധ്യക്ഷത വഹിച്ചു . ഫാ.സുനിൽ വട്ടു കുന്നേൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു,വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, ഫൊറോന കൗൺസിൽ സെക്രട്ടറി ഇ. എസ് .ബെന്നി എന്നിവർ പ്രസംഗിച്ചു .
സ്വാഗതസംഘം ഭാരവാഹികൾ –
ഫാ.ജോർജ് ആലുക്ക (ചെയർമാൻ), ഫാ. സുനിൽ വട്ടുകുന്നേൽ |(ജനറൽ കൺവീനർ) ലിസി സാബു മങ്ങാട്ട് കുന്നേൽ, ബാബു നമ്പൂടാകം, ജോഷി ചാരുവേലിൽ (കൺവീനർമാർ ).
സബ് കമ്മിറ്റികൾ – ഫാ.ജെയിംസ് കുന്നത്തേട്ട്,ഫാ.മാത്യു മാടപ്പള്ളി കുന്നേൽ, ഫാ. സെബാസ്റ്റ്യൻ എം. സി .ബി . എസ്
അലങ്കാരം – ഫാ.ജോസ് തെക്കേമുറി, ഫാ. ജെൻസൺ .ഒ .എഫ് . എം, ഫാ.അരുൺ. ഒ. എഫ്. എം.
ഭക്ഷണം – ഫാ. ജോഷി പുൽപ്പയിൽ,കെ.എൽ. ജോണി,ജിജി പുന്നലത്തിൽ.
മേളം – ഫാ.ജെയിംസ് ചമ്പക്കര, സുനിൽ പാലമറ്റം, ജെയിംസ് മറ്റത്തിൽ .
ലോ ആൻഡ് ഓർഡർ – ഫാ.സണ്ണി തോട്ടപ്പള്ളി, ഫാ.ജോസ് കളപ്പുര, ഷിനു കച്ചിറയിൽ, ബ്രിജേഷ് കാട്ടാങ്കോട്ടിൽ . പബ്ലിസിറ്റി – ഫാ.റോയ് വട്ടക്കാട്ട്, സാജൻ മാത്യു കുടിലിൽ, ബെന്നി നിരപ്പുതൊട്ടി, ക്വയർ – ഫാ.സജി ഇളയിടത്ത് .
ലൈറ്റ് ആൻഡ് സൗണ്ട് – ഫാ. ബിജു ഉറുമ്പിൽ . പാർക്കിംഗ് – ഫാ.സജി പുഞ്ചയിൽ, ഫാ. ഷാജി ചിറപ്പുറത്ത് . ഒ. എഫ്. എം ., ഫാ.അഗസ്റ്റിൻ പുന്നശ്ശേരി,സജി നമ്പുടാകം, സാജു കൊല്ലപ്പള്ളി, വിൽസൺ വേഴമ്പത്തോട്ടം .
സ്റ്റേജ് – ഫാ.ജോണി കല്ലുപുര, ഫാ.തോമസ് പള്ളത്ത് എന്നിവരെയും നിർദേശിച്ചു.








