
പുൽപ്പള്ളി :
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലയുടെ 2027-ലെ ‘ലൂക്ക’ ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തു.

എൻ. സത്യാനന്ദൻ മാസ്റ്റർ, സി. കൃഷ്ണൻകുട്ടിക്ക് ആദ്യപ്രതി നൽകിക്കൊണ്ട് കലണ്ടറിന്റെ പ്രകാശനവും വിൽപ്പന ഉദ്ഘാടനവും നിർവ്വഹിച്ചു.
ചടങ്ങിൽ സി.എം. ജോസഫ് അദ്ധ്യക്ഷത സ്ഥാനം വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി.യു. മർക്കോസ്, വി.എസ്. ചാക്കോ, ജോസ് പാഴൂക്കാരൻ ആശംസകൾ പറഞ്ഞു .
ടി.ജെ. റെജി സ്വാഗതവും ഒ.ടി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.








