സർഗാത്മകതക്കും മൂല്യബോധത്തിനും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യം: വി. മൂസക്കോയ മുസ്‌ലിയാർ

  • General
  • November 15, 2026
  • 0 Comments

 

 

തരുവണ: കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം ധാർമിക ബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തിയെടുക്കുന്ന അൽ ബിർറ് വിദ്യാഭ്യാസ സംവിധാനത്തിന് ഇന്ന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് വി. മൂസക്കോയ മുസ്‌ലിയാർ പ്രസ്താവിച്ചു. അറിവിനോടൊപ്പം ചിന്താശേഷിയും സർഗാത്മകതയും മാനവിക മൂല്യങ്ങളും കൈമുതലായുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ അൽ ബിർറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നിർണായക പങ്കുണ്ടെന്നും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് അവരെ മികച്ച വ്യക്തിത്വങ്ങളായി വളർത്താൻ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തരുവണ വീ കെയർ അൽ ബിർറ് സ്കൂളിൽ നടക്കുന്ന അൽബിർറ് സോണൽ ഫെസ്റ്റ് സംഘാടക സമിതി രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട്, കോഴിക്കോട്, കുടക് ജില്ലകൾ ഉൾക്കൊള്ളുന്ന സോൺ എച്ച് കിഡ്സ് ഫെസ്റ്റ് ജനുവരി 24 ഞായറാഴ്ച തരുവണയിൽ വെച്ചാണ് നടക്കുന്നത്. വീ കെയർ അൽബിർറ് ചെയർമാൻ കെ.സി. ആലി ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അൽബിർറ് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോ. കെ.പി. മുഹമ്മദ് മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. പി.സി. ഉമർ മൗലവി, മമ്മൂട്ടി നിസാമി, മുഹമ്മദ്‌ റഹ്‌മാനി തരുവണ, ലത്തീഫ് വാഫി എന്നിവർ വിഷയാവതരണം നടത്തി. എം.കെ. ഇബ്രാഹിം മൗലവി സ്വാഗതവും ഇബ്രാഹിം മാസ്റ്റർ അഞ്ചുകുന്ന് നന്ദിയും പറഞ്ഞു. ചടങ്ങിൽ സമസ്ത ഉപാധ്യക്ഷൻ വി. മൂസക്കോയ മുസ്ലിയാർക്കും കെ.പി. മുഹമ്മദ്‌ മാസ്റ്റർക്കും വീ കെയർ അൽബിറിന്റെ ആദരം ചെയർമാൻ കെ.സി. ആലി ഹാജി കൈമാറി.കാഞ്ഞായി ഇബ്രാഹിം ഹാജി, സി. മമ്മു ഹാജി, സി.എച്ച്. ഹമീദ്, നാസർ സാവാൻ, അബ്ദുള്ള ഹാജി പീച്ചങ്കോട്, അബ്ദുള്ള ചാലിയാടൻ, കെ.കെ. ഇബ്രാഹിം, ചീപ്പാട്ട് അമ്മദ്, സലാം എടവെട്ടൻ, അഷ്‌റഫ്‌ വെള്ളിലാടി, ലത്തീഫ് മില്ലുമുക്ക്, സൂപ്പി. എം.കെ, മോയി ദാരിമി, ഷബീബ് ഇരിങ്ങണ്ണൂർ, നിയാസ് മാസ്റ്റർ, സലാം വാഫി, ഗഫൂർ. പി, നൗഫൽ കട്ടയാട്, എ.സി. മമ്മൂട്ടി, റഫീഖ്. എം, സിദ്ധീഖ് മാസ്റ്റർ കാട്ടിച്ചിറക്കൽ, റാഷിദ് ചീക്കോന്ന്, ശഫീഖ് ഫൈസി പരിയാരം, ജുബൈർ ദാരിമി, കെ.ടി. മമ്മൂട്ടി, മോയി കട്ടയാട്, എ.കെ. നാസർ, ഇബ്രാഹിം. സി.എച്ച്, അലി അക്ബർ, ജംഷീർ, ഉസ്മാൻ പള്ളിയാൽ, ഇസ്മായിൽ, മജീദ് മഞ്ചേരി എന്നിവർ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി കെ.ടി. ഹംസ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ, സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ പേരാൽ എന്നിവർ മുഖ്യ രക്ഷധികാരികളായും കെ.സി. ആലി ഹാജി ചെയർമാനായും എം.കെ. ഇബ്രാഹിം മൗലവി ജനറൽ കൺവീനറുമായി മുന്നൂറ്റി ഒന്നംഗ സ്വാഗത സംഘം രൂപീകരിച്ചു.

 

  • More to Read

    ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ
    • November 16, 2026

      -പിടിയിലായത് സ്ഥിരം തട്ടിപ്പുകാരൻ കൽപ്പറ്റ: ഫേസ്ബുക്കിലൂടെ വ്യാജമായി സ്ത്രീയുടെ പ്രൊഫൈൽ നിർമ്മിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചികിത്സാസഹായമെന്ന പേരിൽ വയനാട് സ്വദേശിയിൽ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി. മേപ്പയൂർ ആവള, മണമ്മൽ വീട്ടിൽ…

    Continue reading
    മലക്കാരി ക്ഷേത്രത്തിൽ മണ്ഡലകാല ഉത്സവം നാളെ തുടങ്ങും
    • November 16, 2026

    മാനന്തവാടി: തോണിച്ചാൽ മലക്കാരി ശിവക്ഷേത്രത്തിലെ 41ദിവസം നീളുന്ന മണ്ഡലകാല ഉത്സവം ചൊവ്വാഴ്ച തുടങ്ങുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായി നാലാംവർഷമാണ് ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ മണ്ഡലകാല ഉത്സവം നടത്തുന്നത്. മണ്ഡലകാല സമയത്ത് എല്ലാ ദിവസം ഉച്ചയ്ക്ക് 12.30മുതൽ 2.30 വരെ നടക്കുന്ന…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി