
ദ്വാരക : 2026-27 അധ്യയന വർഷം മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടങ്ങളുമായി ദ്വാരക എ.യു.പി. സ്കൂൾ. എൽ.പി ജനറൽ വിഭാഗത്തിൽ 65 പോയിന്റോടെ ഒന്നാം സ്ഥാനവും, എൽ.പി അറബിക് കലോത്സവത്തിൽ 45 പോയിന്റോടെ ഒന്നാം സ്ഥാനവും, യു.പി. ജനറൽ വിഭാഗത്തിൽ 78 പോയിന്റോടെ രണ്ടാം സ്ഥാനവും, യു.പി. സംസ്കൃതോത്സവത്തിൽ 76 പോയിന്റോടെ ആറാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി. വെള്ളളമുണ്ട ജി.എം.എച്ച്.എസിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ അധ്യാപകരും കുട്ടികളും പി.ടി.എ.യും ചേർന്ന് കലാകിരീടങ്ങൾ ഏറ്റുവാങ്ങി. 65 കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്. ഉറുദു കവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയ ആയിഷ ഷാക്കിറ സി. കെ, എൽ.പി പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അമേലിയ മനു എന്നിവർ മേളയിലെ താരങ്ങളായി. വിജയികളെ മാനേജർ റവ. ഫാദർ മാത്യു മലയിൽ, എച്ച്.എം. സിസ്റ്റർ സിജി ജോസഫ്, പി.ടി.എ. പ്രസിഡന്റ് ഇബ്രാഹിം എം എന്നിവർ അഭിനന്ദിച്ചു. നിരന്തര പരിശീലനവും കഠിനപ്രയത്നവുമാണ് കുട്ടികളെ വിജയകിരീടം അണിയാൻ പ്രാപ്തരാക്കിയത്.








