മയക്കുമരുന്ന് കേസ്: രൂപമാറ്റം വരുത്തി ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതിയെ പിന്തുടർന്ന് പിടികൂടി എക്സൈസ്; ഒളിത്താവളമൊരുക്കിയ സുഹൃത്തും അറസ്റ്റിൽ

  • General
  • November 18, 2026
  • 0 Comments

 

കൽപ്പറ്റ: പടിഞ്ഞാറത്തറ പന്തിപ്പോയിലിലെ വീട്ടിൽനിന്ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ മുഖ്യപ്രതിയെയും ഇയാൾക്ക് ഒളിത്താവളം ഒരുക്കിയ സുഹൃത്തിനെയും വയനാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ വാരാമ്പറ്റ നരിപ്പാറ സ്വദേശി ഐക്കാരൻ വീട്ടിൽ സുബൈർ എ.കെ (36), ഒളിത്താവളം ഒരുക്കിക്കൊടുത്ത സുഹൃത്തായ പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി കൊപ്പര വീട്ടിൽ ഷിയാസ് മുസ്തഫ (27) എന്നിവരാണ് പിടിയിലായത്.2026 ഒക്ടോബർ 15-നായിരുന്നു പടിഞ്ഞാറത്തറ പന്തിപ്പോയിലിലെ വീട്ടിൽനിന്ന് വൻതോതിൽ മാരക മയക്കുമരുന്നുകൾ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലുള്ള ഒരു ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയുകയായിരുന്ന സുബൈറിനെ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി., എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. മുടിയും താടിയും നീക്കം ചെയ്ത് രൂപമാറ്റം വരുത്തിയായിരുന്നു സുബൈർ ഒളിവിൽ കഴിഞ്ഞത്. എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എക്സൈസിലെ ദീർഘദൂര ഓട്ടക്കാരനായ സിവിൽ എക്സൈസ് ഓഫീസർ ഷാഫി ഒ. പിന്തുടർന്ന് ഓടിപ്പിടികൂടുകയായിരുന്നു.അറസ്റ്റിലായ രണ്ട് പ്രതികളും നേരത്തെയും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മാനന്തവാടി എക്സൈസ് 5.184 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയ കേസിലെ പ്രതിയാണ് സുബൈർ എ.കെ. സുൽത്താൻ ബത്തേരി പോലീസ് 8.25 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതിയാണ് ഷിയാസ് മുസ്തഫ. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ പി.എൻ., ജോൺ ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനിത എം. എന്നിവരും പങ്കെടുത്തു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു.

 

  • More to Read

    ശശിമല സ്കൂളിൽ ജീവിതനൈപുണ്യ അവബോധ ക്ലാസ് നടത്തി
    • November 18, 2026

      ശശിമല: ഉദയ ജി യു പി എസ് ശശിമലയിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ജീവിതനൈപുണ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ജീവിതനൈപുണ്യങ്ങൾ വളർത്തുക, ആത്മവിശ്വാസം വർധിപ്പിക്കുക, സ്വയം തിരിച്ചറിയാനും ഉചിതമായ തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവുകൾ വികസിപ്പിക്കുക തുടങ്ങിയ…

    Continue reading
    വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയണം; എഐടിയുസി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി
    • November 18, 2026

    സുൽത്താൻ ബത്തേരി: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, കച്ചവടക്കാരെ സംരക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി മുനിസിപ്പൽ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി